ദേ​വാ​ല​യ ആ​ശീ​ർ​വാ​ദ​വും പാ​ദു​കാ​വ​ൽ തി​രു​നാ​ളും
Tuesday, November 19, 2019 11:47 PM IST
കു​ണ്ട​റ: കേ​ര​ള​പു​രം ഇ​ട​വ​ക​യ്ക്കു​വേ​ണ്ടി പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ച്ച കേ​ര​ള​പു​രം മേ​രി റാ​ണി ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.50ന് ​കൊ​ല്ലം രൂ​പ​താ മെ​ത്രാ​ൻ ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി, പു​ന​ലൂ​ർ രൂ​പ​താ മെ​ത്രാ​ൻ ഡോ. ​സി​ൽ​വ​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ആ​ശീ​ർ​വാ​ദ​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​രു മെ​ത്രാ​ന്മാ​രെ​യും സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴി​ന് സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും. 22ന് ​വൈ​കു​ന്നേ​രം 5.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​ത​ങ്ക​ച്ച​ൻ ചി​റ​യ​ത്ത് പാ​ദു​കാ​വ​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും.

29 വ​രെ വൈ​കു​ന്നേ​രം 5.45ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഡി​ക്രൂ​സ്, ഫാ. ​ജോ​സ് വ​ർ​ഗീ​സ്, ഫാ. ​ലാ​സ​ർ എ​സ്. പ​ട്ട​ക​ട‌​വ്, ഫാ. ​ജാ​ക്സ​ൺ ജെ​യിം​സ്, ഫാ. ​അ​രു​ൺ ആ​റാ​ട​ൻ, ഫാ. ​ഷാ​ജി ജ​ർ​മ​ൻ, ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​സു​ജേ​ഷ് ദാ​സ്, ഫാ. ​ഫി​ൽ​സ​ൺ ഫ്രാ​ൻ​സി​സ്, ഫാ. ​പ്ര​വീ​സ് മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 26 മു​ത​ൽ 29 വ​രെ വൈ​കു​ന്നേ​രം ഫാ. ​അ​ഗ​സ്റ്റ്യ മു​ഞ്ഞേ​ലി ആ​ന്‍റ് ടീം ​ന​യി​ക്കു​ന്ന ന​വീ​ക​ര​ണ ധ്യാ​നം ന​ട​ക്കും.

30ന് ​വൈ​കു​ന്നേ​രം 5.15ന് ​ആ​ഘോ​ഷ​മാ​യ സ​ന്ധ്യാ​വ​ന്ദ​ന പ്രാ​ർ​ഥ​ന​യും ദി​വ്യ​ബ​ലി​യും ന​ട​ക്കും. ഫാ. ​മേ​രി​ജോ​ൺ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജേ​ക്ക​ബ് പ്ര​സാ​ദ് പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.

ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 9.45ന് ​തി​രു​വ​ന​ന്ത​പു​രം ചാ​ൻ​സ​ല​ർ ഫാ. ​ഇ​ഗ്നാ​ത്തി​യോ​സ് രാ​ജ​ശേ​ഖ​ര​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ ദി​വ്യ​ബ​ലി, ഫാ. ​സി​നോ​യി പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും കൊ​ടി​യി​റ​ക്കും.