ന​ബി​ദി​നാ​ഘോ​ഷം ഒ​ഴി​വാ​ക്കി നെ​റ്റി​യാ​ട് പൗ​ര​സ​മി​തി
Wednesday, November 13, 2019 12:04 AM IST
തേ​വ​ല​ക്ക​ര: ന​ബി​ദി​ന​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ മാ​റ്റി​വെ​ച്ച് അ​തി​നാ​യി ശേ​ഖ​രി​ച്ച പ​ണം കൊ​ണ്ട് അ​ന്ന​ദാ​നം ന​ട​ത്തി പ​ന്മ​ന നെ​റ്റി​യാ​ട് പൗ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ. തേ​വ​ല​ക്ക​ര ബ​ദ​നീ​യ​ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​ക്കു​റി ഒ​രു കൂ​ട്ടം ചെ​റു​പ്പാ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ നെ​റ്റി​യാ​ട് പൗ​ര​സ​മി​തി ന​ബി​ദി​നം ആ​ഘോ​ഷി​ച്ച​ത്. പ്ര​വാ​ച​ക​ന്‍റെ സ​ന്ദേ​ശ​ങ്ങ​ൾ ശി​ര​സാ വ​ഹി​ച്ച് ഇ​വി​ട​ത്തെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഒ​രു ദി​വ​സ​മാ​ണ് ഇ​വ​ർ ചെ​ല​വ​ഴി​ച്ച​ത്.​
ഒ​രു ദി​വ​സ​ത്തെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ഈ ​കൂ​ട്ടാ​യ്മ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​അ​ൽ ഹാ​ഫീ​സ് മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് അ​ബ്റാ​രി ഉ​ത്ഘാ​ട​നം ചെ​യ്തു. നെ​റ്റി​യാ​ട് പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് നെ​റ്റി​യാ​ട്ട് റാ​ഫി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഫാ . ​എം.​എം വൈ​ദ്യ​ൻ തേ​വ​ല​ക്ക​ര, സ്വാ​മി വി​ദ്യാ​ന​ന്ദ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, മു​ൻ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡന്‍റ് ് കെ.​എ. നി​യാ​സ്, സി​ദ്ദീ​ഖ് മം​ഗ​ല​ശ്ശേ​രി, ഷാ​ജി പു​ള്ളോ​ൻ​റ്റ​യ്യ​ത്ത്, അ​നി നെ​റ്റി​യാ​ട്, ഷാ​ജി മൈ​നാ​ഗ​പ്പ​ള്ളി, ഷി​ഹാ​ബ് മാ​മൂ​ട്ടി​ൽ, സ​ന്തോ​ഷ് തൊ​ടി​യൂ​ർ, തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്യം ന​ൽ​കി