സ്കൂ​ള്‍ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, October 20, 2019 1:20 AM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ -പു​ന​ലൂ​ര്‍ പാ​ത​യി​ല്‍ ക​ര​വാ​ളൂ​രി​ല്‍ സ്കൂ​ള്‍​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. അ​ഞ്ച​ൽ ക​ര​വാ​ളൂ​ർ ഷൈ​ജു ഭ​വ​നി​ൽ സെ​ബാ​സ്റ്റ്യ​ൻ പോ​ളി​ന്‍റെ മ​ക​ൻ ഷൈ​ജു സെ​ബാ​സ്റ്റ്യ​നാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ ക​ര​വാ​ളൂ​ര്‍ ക​നാ​ല്‍ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് യാ​ത്രി​ക​നാ​യ ഷൈ​ജു സെ​ബാ​സ്റ്റ്യ​ന്‍ സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. അ​ഞ്ച​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ്പ​ഠ​നം ക​ഴി​ഞ്ഞ് ജോ​ലി​ക്ക് ശ്ര​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഷൈ​ജു സെ​ബാ​സ്റ്റ്യ​ന്‍.