ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി സം​സ്ഥാ​ന സ​മ്മേ​ള​നം സ​മാ​പി​ച്ചു
Monday, October 14, 2019 11:34 PM IST
പ​ത്ത​നാ​പു​രം: ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​ത്തി​നെ​തി​രേ അ​ണി​നി​ര​ക്കാ​നു​ള്ള ആ​ഹ്വാ​ന​വു​മാ​യി ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം സ​മാ​പി​ച്ചു. പ​ത്ത​നാ​പു​രം ക്രൗ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള​ത്തി​ൽ കാ​ൻ​സ​ർ രോ​ഗം വ​ർ​ധി​ച്ചു വ​രു​ന്ന സ​മീ​പ​കാ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി സം​ഘ​ടി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​യി.
കാ​ൻ​സ​ർ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ക, വ്യാ​ജ കാ​ൻ​സ​ർ ചി​കി​ൽ​സ ത​ട​യു​ക, കാ​ൻ​സ​ർ പ്ര​തി​രോ​ധം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, ബ്ര​സ്റ്റ് കാ​ൻ​സ​ർ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും മൊ​ബൈ​ൽ കാ​ൻ​സ​ർ യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ല്‍ സ​മ​ര്‍​പ്പി​ക്കാ​നും സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. ജോ​ജി മാ​ത്യു ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സി​സ്റ്റ​ർ റോ​സ്ലി​ന്‍ ചി​റാ​യി​ല്‍, ഫാ​ത്തി​മ ഖാ​ൻ, ഷേ​ക് പ​രീ​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​ച്ച​യ​ക​ഴി​ഞ്ഞ് ന​ട​ന്ന സ്നേ​ഹ​സം​ഗ​മം പ​ത്ത​നാ​പു​രം ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​നം ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​രാ​മ​ച​ന്ദ്ര​ൻ, ഡോ ​എ​സ്.​പ്ര​ശാ​ന്ത്, പി.​ജി സ​ന്തോ​ഷ് കു​മാ​ർ, വി​നു വി​ദ്യാ​ധ​ര​ൻ, ശ്യാ​മ​വ​ർ​ണ​ൻ, പി.​എ​സ് ശ​ശി​ക​ല, ന​ളി​നാ​ക്ഷ​ൻ, മു​ഹ​മ്മ​ദ് ഷ​ഫീ​ർ, ആ​ർ.​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ർ​ബു​ദ വി​മു​ക്ത കേ​ര​ളം ഏ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ജ​ന​ങ്ങ​ളെ ആ​കെ അ​ണി​നി​ര​ത്തി കാ​ൻ​സ​റി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന് ക​രു​ത്തു പ​ക​രു​ന്ന​തി​ന് സ​മ്മേ​ള​ന​ത്തി​ന് ക​ഴി​ഞ്ഞെ​ന്ന് ജീ​വ​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ അ​റി​യി​ച്ചു.