എ​സ്​എ​ഫ്ഐ- ​എ​ബി​വി​പി സം​ഘ​ർ​ഷം: ഏ​ഴ് വി​ദ്യാ​ർഥി​ക​ൾ​ക്ക് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്ക്
Friday, September 20, 2019 11:22 PM IST
ച​വ​റ: എ​സ്എ​ഫ്ഐ-​എ​ബി​വി​പി സം​ഘ​ർ​ഷം ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ർ​ദ്ദ​നം. എ​സ്എ​ഫ്ഐ ​വി​ദ്യാ​ർ​ഥി യൂ​ണി​യ​നി​ൽ​പ്പെ​ട്ട അ​ബ്ബാ​സ് ,ജി​ഷ്ണു ,ഫൈ​സ​ൽ, എ​ബി​വി​പി വി​ദ്യാ​ർഥി​ക​ളാ​യ ബാ​മി രാ​ജ് അ​ശ്വി​ൻ ഇ​വ​രെ കൂ​ടാ​തെ ബ​സ് കാ​ത്തു​നി​ന്ന ഇ​ട​പ്പ​ള്ളി കോ​ട്ട സ്വ​ദേ​ശി​ക​ളാ​യ അ​ർ​ഷ​ദ് ,സ​ൽ​മ​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.
അ​ർ​ഷ​ദ് ,അ​ബ്ബാ​സ് എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു വൈ​കുന്നേരം നാലോടെയാ​യി​രു​ന്നു സം​ഭ​വ​ം. പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ച​വ​റ ബേ​ബി ജോ​ൺ സ്മാ​ര​ക ഗ​വ. കോ​ളേ​ജി​ൽ കോ​ളേ​ജ് യൂ​ണി​യ​ൻ തി​ര​ഞ്ഞെ​ടു​പ്പി​ന് എ​ബി​വി​പി​യു​ടെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ത​ള്ളി​പ്പോ​യി. എ​സ്എ​ഫ്ഐയു​ടെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു .ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ളേ​ജ് കാ​മ്പ​സി​നു​ള്ള തു​ട​ങ്ങി​യ നേ​രി​യ സം​ഘ​ർ​ഷം പു​റ​ത്തേ​ക്ക് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
ച​വ​റ ഗ​വ: കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ള​ല്ലാ​ത്ത അ​ർ​ഷ​ദും, സ​ൽ​മാ​നും ,ശ​ങ്ക​ര​മം​ഗ​ലം ബ​സ് സ്റ്റാന്‍റി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ എ​സ്എ​ഫ്​ഐ ക്കാ​രാ​ണ​ന്ന് തെ​റ്റി ധ​രി​ച്ച് എബി​വിപിക്കാ​ർ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്യാ​ൻ എ​സ്​ഡി​പി​ഐ​ക്കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ എ​ത്തി​യ​ത് ഏ​റെ സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു .പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേസെടുത്തു.