മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ ഇ​ന്ന് ആ​രം​ഭിക്കും
Friday, September 20, 2019 12:04 AM IST
പു​ന​ലൂ​ർ: തെ​ങ്കാ​ശി പാ​ള​യം​കോ​ട്ട രൂ​പ​ത​യി​ലെ വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ ഇ​ന്ന് ആ​രം​ഭി​ച്ച് 29 ന് ​സ​മാ​പി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം അഞ്ചിന് ​ത​ക്ക​ല രൂ​പ​താ​ധ്യ​ക്ഷ​ൻ റ​വ.​ജോ​ർ​ജ് രാ​ജേ​ന്ദ്ര​ൻ കൊ​ടി​യേ​റ്റും. 27 ന് ​വൈ​കു​ന്നേ​രം ആറിനും ​രാ​ത്രി 10 നും ​ദി​വ്യ​ബ​ലി, 28 ന് ​ഉ​ച്ച​യ്ക്ക് 12ന് ​ഫാ.​റി​നോ​യ് കാ​ട്ടി​പ്പ​റ​മ്പി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. 29 ന് ​രാ​വി​ലെ 9.30ന് ​പു​ന​ലൂ​ർ രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ. വി​ൻ​സെ​ന്‍റ ് ഡി​ക്രൂ​സ് ദി​വ്യ​ബ​ലി അ​ർ​പ്പി​യ്ക്കും. ​വൈ​കു​ന്നേ​രം ആറിന് ​ഫാ.​എ​സ്.​അ​രു​ൾ രാ​ജിന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, 30 ന് ​രാ​വി​ലെ ആറിന് ​ദി​വ്യ​ബ​ലി, കൊ​ടി​യി​റ​ക്കം എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​യ്ക്കും.

ശാലോം ഫെസ്റ്റ് 23 മുതൽ

പു​ന​ലൂ​ർ: ശാ​ലോം വ​ർ​ഷി​പ്പ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശാ​ലോം ഫെ​സ്റ്റ് 23 ന് ​ആ​രം​ഭി​ച്ച് ഒ​ക്ടോ​ബ​ർ 13 ന് ​സ​മാ​പി​ക്കും. ഉ​പ​വാ​സ പ്രാ​ർ​ഥ​ന​യും ദൈ​വ​വ​ച​ന ശു​ശ്രൂ​ഷ​യും സം​ഗീ​ത ആ​രാ​ധ​ന​യും ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യി​രിക്കു​മെ​ന്ന് പാ​സ്റ്റ​ർ​മാ​രാ​യ സ​ജി​കു​ര്യ​ൻ, തോ​മ​സ് കു​രു​വി​ള, റോ​ഷ് മാ​ത്യു, ബോ​ബി മാ​ത്യു എ​ന്നി​വ​ർ പത്രസ​മ്മേ​ള​ന​ത്തി​ൽ അറിയിച്ചു. ക​ര​വാ​ളൂ​ർ ചു​ടു​ക​ട്ട ശാ​ലോം വ​ർ​ഷി​പ്പ് സെ​ന്‍ററി​ലാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള​ള​ത്.