ഗാ​ന്ധി​ഭ​വ​നി​ല്‍ സൗ​ജ​ന്യ കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ ശ​സ്ത്ര​ക്രി​യാ ക്യാ​മ്പ്
Wednesday, September 18, 2019 11:48 PM IST
പ​ത്ത​നാ​പു​രം: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ത്തൂ​റ്റ് ഹെ​ല്‍​ത്ത്‌​കെ​യ​ര്‍ 150 സൗ​ജ​ന്യ കാ​ന്‍​സ​ര്‍ ശ​സ്ത്ര​ക്രി​യ​ക​ളും തു​ട​ര്‍​ചി​കി​ത്സ​ക​ളും നി​ര്‍​വ​ഹി​ച്ചു​ന​ല്‍​കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ ക്യാ​മ്പ് 21 ന് ​രാ​വി​ലെ 9.30 മു​ത​ല്‍ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ക്കും.

കാ​ന്‍​സ​ര്‍ ചി​കി​ത്സാ വി​ദ​ഗ്ധ​ര്‍ അ​ട​ക്കം പ​ത്തോ​ളം വി​ദ​ഗ്ധ​ഡോ​ക്ട​ര്‍​മാ​രും ടെ​ക്‌​നീ​ഷ്യ​ന്മാ​രും നേ​തൃ​ത്വം ന​ല്‍​കു​ന്ന ക്യാ​മ്പി​ല്‍ വി​വി​ധ​ത​രം കാ​ന്‍​സ​റു​ക​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​നും രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തു​ന്ന​തി​നും സം​വി​ധാ​ന​മു​ണ്ടാ​കും.

ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് ശ​സ്ത്ര​ക്രി​യ​യും തു​ട​ര്‍​ചി​കി​ത്സ​ക​ളും ഉ​ള്‍​പ്പെ​ടെ കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ഹോ​സ്പി​റ്റ​ല്‍ പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യി നി​ര്‍​വ​ഹി​ച്ചു​ന​ല്‍​കും. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ 0475 2355573, 9605047000 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​എ​സ്. അ​മ​ല്‍​രാ​ജ് അ​റി​യി​ച്ചു.

ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ എ​ബ്ര​ഹാം മാ​ര്‍ എ​പ്പി​ഫാ​നി​യോ​സ് മെ​ത്രാ​പോ​ലീ​ത്താ, മു​ത്തൂ​റ്റ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് അ​ല​ക്‌​സാ​ണ്ട​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വേ​ണു​ഗോ​പാ​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്. ന​ജീ​ബ് മു​ഹ​മ്മ​ദ്, ഫാ. ​പീ​റ്റ​ര്‍ റ​മ്പാ​ന്‍, ഡോ. ​ചെ​റി​യാ​ന്‍ മാ​ത്യു, ജോ​ണ്‍ പു​ന്നൂ​സ്, ബാ​ബു ജോ​ര്‍​ജ്ജ്, ഡോ. ​അ​ബു എ​ബ്ര​ഹാം കോ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.