വേ​ദി​യി​ല്‍ നി​റ​ഞ്ഞാ​ടി ക​ഥ​ക​ളി ക​ലാ​കാ​രന്മാ​ര്‍
Tuesday, September 17, 2019 11:59 PM IST
കരുനാഗപ്പള്ളി: ആ​ട്ട വി​ള​ക്ക് തെ​ളി​ഞ്ഞ് അ​ര​ങ്ങ് ഉ​ണ​ര്‍​ന്ന​പ്പോ​ള്‍ വേ​ഷ​പ്പ​ക​ര്‍​ച്ച​ക​ളി​ല്‍ നി​റ​ഞ്ഞാ​ടി ക​ലാ​കാ​രന്മാ​ര്‍. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ന്നേ​റ്റി ബോ​ട്ട് ക്ല​ബ് അ​ങ്ക​ണ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ഥ​ക​ളി​യാ​ണ് ആ​സ്വാ​ദ​ക​രു​ടെ മ​നം നി​റ​ച്ച​ത്.
ക​ലാ​നി​ല​യം ഗോ​പ​കു​മാ​റും സം​ഘ​വു​മാ​ണ് അ​ര​ങ്ങി​ല്‍ വി​സ്മ​യം തീ​ര്‍​ത്ത​ത്. ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചി​റ​ക്ക​ര സ​ലിം​കു​മാ​ര്‍ ന​ട​ത്തി​യ ക​ഥാ​പ്ര​സം​ഗ​വും ആ​സ്വാ​ദ​ക ശ്ര​ദ്ധ നേ​ടി. തി​രു​വോ​ണ ദി​ന​ത്തി​ല്‍ ഡിറ്റി​പി​സി യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച​തി​ല്‍ കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ നാ​ട​കം അ​മ്മ, മെ​ഗാ​ഷോ, ഫ്യൂ​ഷ​ന്‍, നാ​ട​ന്‍​പാ​ട്ട് എ​ന്നി​വ കാ​ഴ്ച​ക്കാ​ര്‍​ക്ക് ആ​വേ​ശ​മാ​യി. ക​ഥ​ക​ളി​യു​ടെ പ്രൗ​ഡിയും പെ​രു​മ​യും കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഡിറ്റിപി​സി യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ല്‍ ക​ഥ​ക​ളി ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഡിറ്റിപിസി സെ​ക്ര​ട്ട​റി സി. ​സ​ന്തോ​ഷ്‌​കു​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കൊ​ല്ലം ബീ​ച്ച്, ആ​ശ്ര​മം ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക്, 8 പോ​യി​ന്‍റ് ആ​ര്‍​ട്ട് ക​ഫേ, ക​രു​നാ​ഗ​പ്പ​ള്ളി ക​ന്നേ​റ്റി ബോ​ട്ട് ക്ല​ബ്,
ഉ​ണ​ര്‍​വ് സ്വ​യം സ​ഹാ​യ സം​ഘം അ​ഞ്ച​ല്‍, പ്രാ​ക്കു​ളം ഫ്ര​ണ്ട്‌​സ് ക്ല​ബ്, ചാ​ത്തി​നാം​കു​ളം പീ​പ്പി​ള്‍​സ് ലൈ​ബ്ര​റി, നീ​രാ​വി​ല്‍ ന​വോ​ദ​യ ഗ്ര​ന്ഥ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജി​ല്ലാ ടൂ​റി​സം പ്രെ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണം വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചത്.