ലാ​ബ് അ​റ്റ​ന്‍​ഡ​ര്‍; അ​പേ​ക്ഷി​ക്കാം
Sunday, August 18, 2019 10:47 PM IST
കൊല്ലം: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ തെ​ന്‍​മ​ല പാ​ല്‍ പ​രി​ശോ​ധ​ന ചെ​ക്ക് പോ​സ്റ്റി​ല്‍ കാ​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ലാ​ബ് അ​റ്റ​ന്‍​ഡ​റെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കും. മു​ണ്ട​യ്ക്ക​ല്‍ വെ​സ്റ്റി​ലെ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലാ​ണ് അ​ഭി​മു​ഖം.
18നും 40​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രും ഏ​ഴാം ക്ലാ​സ് ജ​യി​ച്ച​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. ബി​രു​ദ യോ​ഗ്യ​ത​യു​ള്ള​വ​രെ പ​രി​ഗ​ണി​ക്കി​ല്ല. രാ​ത്രി​കാ​ല ഷി​ഫ്റ്റി​ലും ജോ​ലി ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​ത​യു​ണ്ടാ​യി​രി​ക്ക​ണം. അ​പേ​ക്ഷ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്, സെന്‍റ് മേ​രീ​സ് ബി​ല്‍​ഡിം​ഗ്, മു​ണ്ട​യ്ക്ക​ല്‍ വെ​സ്റ്റ്, കൊ​ല്ലം-1 വി​ലാ​സ​ത്തി​ല്‍ 26ന​കം സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2748098 ന​മ്പ​രി​ല്‍ ല​ഭി​ക്കും.