ദു​രി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള സ​ഹാ​യം തു​ട​രു​ന്നു
Sunday, August 18, 2019 1:42 AM IST
കൊല്ലം: പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി ദു​രി​താ​ശ്വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള സ​ഹാ​യ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം തു​ട​രു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 34,000 കി​ലോ​ഗ്രാം അ​രി ന​ല്‍​കി. കാ​ല്‍ ല​ക്ഷ​ത്തി​ല്‍ അ​ധി​കം ബി​സ്‌​ക്ക​റ്റ് പാ​ക്ക​റ്റു​ക​ളും കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മു​ള്ള പ​തി​നാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന പു​ത്ത​ന്‍ തു​ണി​ത്ത​ര​ങ്ങ​ളും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി.

ആ​വ​ശ്യ​ക​ത മു​ന്‍​നി​റു​ത്തി മു​ന്‍​ഗ​ണ​നാ​ക്ര​മ​ത്തി​ലാ​ണ് സ​ഹാ​യ​വ​സ്തു​ക്ക​ള്‍ പ്ര​ധാ​ന ശേ​ഖ​ര​ണ കേ​ന്ദ്ര​മാ​യ ടി ​എം വ​ര്‍​ഗീ​സ് ഹാ​ളി​ല്‍ സ​മാ​ഹ​രി​ക്കു​ന്ന​ത്. ക്ലീ​നി​ങ് സാ​മ​ഗ്രി​ക​ളും, നോ​ട്ട്ബു​ക്ക്, ബാ​ഗ് തു​ട​ങ്ങി​യ സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും പു​തി​യ ലോ​ഡു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​റി​യി​പ്പ് ന​ല്‍​കി തെ​ര​ഞ്ഞെ​ടു​ത്ത വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ക്കാ​നാ​കു​ന്നു​വെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ അ​റി​യി​ച്ചു.

25 ട്ര​ക്ക് സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ലേ​ക്ക് ഇ​തു​വ​രെ അ​യ​ച്ചു​കൊ​ടു​ത്തു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും, സ്‌​കൂ​ള്‍-​കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​ടെ ശേ​ഖ​ര​ണം ഉ​ര്‍​ജി​ത​മാ​യി ന​ട​ത്തു​ന്ന​ത്. ഗം​ബൂ​ട്ടും ഗ്ലൗ​സും മു​ത​ല്‍ ഗ്യാ​സ് സ്റ്റ​വ് വ​രെ സ​ഹാ​യ വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യു​ലു​ണ്ട്.

ക്യാ​മ്പു​ക​ളി​ല്‍ നി​ന്ന് മ​ട​ങ്ങി​യ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ള്‍ പ്ര​ത്യേ​കം ശേ​ഖ​രി​ക്കു​ന്നു​മു​ണ്ട്. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍​ക്ക് പു​റ​മേ വെ​ളി​ച്ചെ​ണ്ണ, ക​റി പൗ​ഡ​റു​ക​ള്‍, തേ​ങ്ങ, പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍, കു​ടി​വെ​ള്ളം എ​ന്നി​വ​യും പ്ര​ള​യ​ബാ​ധി​ത ജി​ല്ല​ക​ളി​ലേ​ക്ക് അ​യ​ച്ചു.