മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ്ര​സ​ക്തി വ​ർ​ധി​ച്ചു: മ​ന്ത്രി
Monday, July 15, 2019 1:34 AM IST
കൊ​ല്ലം: വ​ർ​ത്ത​മാ​ന​കാ​ല​ത്ത് മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ്ര​സ​ക്തി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് ക്ഷീ​ര​മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന തി​രു​വ​ന​ന്ത​പു​രം മി​ൽ​മ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.
എ​ൻ സി ​ഡി എ​ഫ് ഐ ​ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം മി​ൽ​മ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശി​ന് ജി​ല്ല​യി​ലെ ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റുമാ​രു​ടെ​യും സെ​ക്രെ​ട്ട​റി​മാ​രു​ടെ​യും സം​യു​ക്ത യോ​ഗം സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി.
വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ മൂ​ല്യ വ​ർ​ധി​ത ഉ​ത്പ്പ​ന്ന​ങ്ങ​ൾ മി​ൽ​മ​യു​ടെ ബ്രാ​ൻ​ഡി​ൽ വി​പ​ണ​നം ന​ട​ത്തി ക്ഷീ​രോ​ൽ​പ്പാ​ദ​ക​രു​ടെ സാ​മ്പ​ത്തി​കോ​ന്ന​തി​ക്ക് വ​ഴി തു​റ​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേശി​ച്ചു.
മി​ൽ​മ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​ർ വി. ​വേ​ണു​ഗോ​പാ​ല​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ വി. ​രാ​ജേ​ന്ദ്ര​ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ കെ. ​രാ​ജ​ശേ​ഖ​ര​ൻ, എ​സ്. അ​യ്യ​പ്പ​ൻ​നാ​യ​ർ, എ​സ്. ഗി​രീ​ഷ് കു​മാ​ർ, റ്റി. ​സു​ശീ​ല, ഷീ​ജ പ്ര​ദീ​പ്, മാ​ത്യു ചാ​മ​ത്തി​ൽ, ലി​സി മ​ത്താ​യി, എ​സ്. സ​ദാ​ശി​വ​ൻ പി​ള്ള, വി. ​വി. വി​ശ്വ​ൻ, മി​ൽ​മ എം ​ഡി കു​ര്യാ​ക്കോ​സ് സ​ക്ക​റി​യ, കൊ​ല്ലം ഡ​യ​റി മാ​നേ​ജ​ർ ജി. ​ഹ​രി​ഹ​ര​ൻ, പി ആൻഡ് ​ഐ മാ​നേ​ജ​ർ ഡോ: ​ആ​ർ. കെ. ​സാ​മു​വേ​ൽ, ഇ. ​ആ​ർ. സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.