സ​ബ് ട്ര​ഷ​റി മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കു​ണ്ട​റ പൗ​ര​വേ​ദി
Saturday, July 13, 2019 12:03 AM IST
കു​ണ്ട​റ : ഇ​ള​ന്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ടു ചേ​ർ​ന്നു​ള്ള ഇ​ടു​ങ്ങി​യ പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ സ​ബ്ട്ര​ഷ​റി​യു​ടെ പ്ര​വ​ർ​ത്ത​നം പെ​ൻ​ഷ​ൻ​കാ​രെ​യും ട്ര​ഷ​റി ജീ​വ​ന​ക്കാ​രെ​യും ഒ​ന്നു​പോ​ലെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്ന് കു​ണ്ട​റ പൗ​ര​വേ​ദി ആ​രോ​പി​ച്ചു.
ശു​ദ്ധ​വാ​യു ക​ട​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത​വി​ധം അ​ട​ച്ചു​മൂ​ടി​യ കെ​ട്ടി​ട​ത്തി​ലെ ഇ​ടു​ങ്ങി​യ ചെ​റു​മു​റി​ക​ളി​ൽ ഫ​യ​ലു​ക​ൾ സൂ​ക്ഷി​ക്കാ​നോ കം​പ്യൂ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നോ ആ​വ​ശ്യ​മാ​യ യാ​തൊ​രു സൗ​ക​ര്യ​വു​മി​ല്ലാ​തെ ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​ർ വീ​ർ​പ്പു​മു​ട്ടു​ന്നു.
പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഒ​ന്നു​മു​ത​ൽ പ​ത്തു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ സ്ഥി​തി ദു​സ​ഹ​മാ​ണ്. പ്രാ​യാ​ധി​ക്യം കൊ​ണ്ടു അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രും രോ​ഗി​ക​ളു​മാ​യ എ​ഴു​പ​തും എ​ണ്‍​പ​തും ക​ഴി​ഞ്ഞ പെ​ൻ​ഷ​ൻ​കാ​ർ​വ​രെ ഉ​ന്തി​ലും ത​ള്ളി​ലും പെ​ട്ടു ബു​ദ്ധി​മു​ട്ടു​ന്ന​ത് കാ​ണാം.
കു​ണ്ട​റ ക​ച്ചേ​രി​മു​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സി​വി​ൽ​സ്റ്റേ​ഷ​നി​ലേ​ക്ക് ഈ ​ട്രെ​ഷ​റി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​റ്റു​മെ​ന്നു കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രു പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞു. അ​ധ്യാ​പ​ക​ര​ട​ക്ക​മു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​തി​മാ​സ​ശ​ന്പ​ളം ട്ര​ഷ​റി വ​ഴി നേ​രി​ട്ടു വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ട്ര​ഷ​റി​ക​ളി​ൽ ഇ​പ്പോ​ഴു​ള്ള​തി​ന്‍റെ പ​തി​ന്മ​ട​ങ്ങ് തി​ക്കും തി​ര​ക്കും വ​ർ​ധി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ നി​ന്ന് ട്രെ​ഷ​റി പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും കു​ണ്ട​റ സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ഉ​ട​ൻ മാ​റ്റ​ണ​മെ​ന്നും സി​വി​ൽ​സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​മു​ള്ള കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ ആ​വ​ശ്യ​മാ​യ വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും കു​ണ്ട​റ പൗ​ര​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ഡോ.​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ.​വി.​മാ​ത്യു, മ​ണി ചീ​ര​ങ്കാ​വി​ൽ, ഇ.​ശ​ശി​ധ​ര​ൻ പി​ള്ള, എം.​മ​ണി, റ്റി.​എ.​അ​ൽ​ഫോ​ണ്‍​സ്, വി.​ഫി​ലി​പ്പോ​സ് പ​ണി​ക്ക​ർ, വൈ.​ഫി​ലി​പ്പോ​സ്, ഡോ.​എ​സ്.​ശി​വ​ദാ​സ​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.