പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണം: ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​ധു​നീ​ക​രി​ക്കു​ന്നു
Friday, July 12, 2019 11:16 PM IST
കൊല്ലം: പ്ര​ള​യ​ത്തി​ല്‍ കേ​ടു​പാ​ടു​ക​ള്‍ പ​റ്റി​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണം ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. 3.23 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് മ​ണ്‍​ട്രോ​തു​രു​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം തു​ട​രു​ക​യാ​ണ്. പ​ട്ടം​തു​രു​ത്ത് സ​ബ് സെന്‍റ​റി​ല്‍ 25 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ന​വീ​ക​ര​ണം. പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 10 ല​ക്ഷം രൂ​പ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഭൗ​തി​ക സാ​ഹ​ച​ര്യ വി​ക​സ​ന​ത്തി​ലൂ​ടെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ് ഉ​റ​പ്പാ​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​വി വി ​ഷേ​ര്‍​ളി അ​റി​യി​ച്ചു.
പ്ര​ള​യ​ശേ​ഷം പ​ട​രു​ന്ന രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ല​ക്ഷ്യം കാ​ണു​ക​യാ​ണ്. എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ 100 ശ​ത​മാ​നം കൃ​ത്യ​ത​യാ​ണ് ഉ​റ​പ്പാ​ക്കി​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സ്, പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ അ​ണു​വി​മു​ക്തി ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ക​ര്‍​ച്ച​രോ​ഗ​നി​യ​ന്ത്ര​ണം സാ​ധ്യ​മാ​യ​ത്. പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​ത്തി​നു​ള്ള സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​രേ​ഖ പ്ര​കാ​ര​മാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്ന് ഡെ​പ്യൂ​ട്ടി ഡിഎംഒ ​ഡോ.ആ​ര്‍ സ​ന്ധ്യ വ്യ​ക്ത​മാ​ക്കി.
മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി വി​വ​ര​ശേ​ഖ​ര​ണ​വും അ​തി​ന് അ​നു​സൃ​ത​മാ​യി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​ണ് സ്വീ​ക​രി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​പ്പി​ച്ച് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ന​ട​ത്തി.
എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ രോ​ഗ​വ്യാ​പ​ന സാ​ധ്യ​താ മേ​ഖ​ല​യി​ല്‍ ഉ​ള്ള​വ​ര്‍​ക്കെ​ല്ലാം ന​ല്‍​കി. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് ഗു​ളി​ക​ക​ള്‍ വി​ത​ര​ണം ചെ​യ്തു. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും എ​ലി​പ്പ​നി വാ​ര്‍​ഡു​ക​ളും സ​ജ്ജീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​നം.
ഫ്‌​ളാ​ഷ്‌​മോ​ബ് ന​ട​ത്തി​യും വീ​ഡി​യോ വാ​ള്‍ വ​ഴി സ​ന്ദേ​ശ​ങ്ങ​ള്‍ പ​ക​ര്‍​ന്നു​മാ​ണ് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. ഉ​റ​വി​ട മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ലേ​ക്കും ശു​ചി​ത്വ​ശീ​ല​ത്തി​ലേ​ക്കും പൊ​തു​ജ​ന​ങ്ങ​ളെ ന​യി​ച്ച് പ​ക​ര്‍​ച്ച​രോ​ഗ വ്യാ​പ​നം ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കാ​നാ​യി. കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ ഫോ​ഗിം​ഗും ന​ട​ത്തി.
92 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 22,607 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ ശു​ചീ​ക​ര​ണം മു​ത​ല്‍ ഭ​ക്ഷ​ണ​ത്തി​ന്റെ നി​ല​വാ​രം വ​രെ ഉ​റ​പ്പാ​ക്കാ​നാ​യി. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​മാ​ണ് ഇ​തി​ന് സ​ഹാ​യ​ക​മാ​യ​ത്. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ 446 മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളും ന​ട​ത്തി​യ​താ​യി ഡി ​എം ഒ ​അ​റി​യി​ച്ചു.