ക​ർ​ക്കി​ട​ക ചി​കി​ത്സാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, July 12, 2019 11:16 PM IST
കൊ​ല്ലം: ശാ​ന്തി​ഗി​രി ക​ർ​ക്കി​ട​ക ചി​കി​ത്സാ​ച​ര​ണം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ട​പ്പാ​ക്ക​ട ശാ​ന്തി​ഗി​രി ആ​യു​ർ​വേ​ദ ആ​ന്‍റ് സി​ദ്ധ ഹോ​സ്പി​റ്റ​ലി​ൽ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ക്കും.
ഉ​ദ്ഘാ​ട​ന ദി​വ​സം വൈ​ദ്യ​പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യി​രി​ക്കും. ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ​വ ചി​കി​ത്സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​മെ​ന്ന് ശാ​ന്തി​ഗി​രി ആ​ശ്ര​മം ഏ​രി​യാ മാ​നേ​ജ​ർ ര​ഞ്ജി​ത്ത് ജി.​എ​സ് അ​റി​യി​ച്ചു.

സു​ര​ക്ഷ​യി​ല്ലാ​ത്ത ജ​ല​യാ​ത്ര:
ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

കൊല്ലം: അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലെ വി​വി​ധ തു​രു​ത്തു​ക​ളി​ല്‍ നി​ന്ന് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​തെ​യു​ള്ള സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​ടെ ജ​ല​യാ​ത്ര​യെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. തി​ക​ച്ചും അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണ് കു​ട്ടി​ക​ളു​ടെ യാ​ത്ര എ​ന്ന് ബോ​ധ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സ് എ​ടു​ത്തെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം സി ​ജെ ആ​ന്‍റ​ണി അ​റി​യി​ച്ചു.
24ന​കം വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്ക് ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.