പൈപ്പ് പൊട്ടി ആംഗൻവാടി പരിസരം വെ​ള്ള​ത്തി​ൽ മു​ങ്ങി
Friday, July 12, 2019 11:16 PM IST
നീ​ണ്ട​ക​ര: കു​ടി​വെ​ള്ളപൈ​പ്പ് ലൈ​ൻ പൊ​ട്ടി വീ​ടും ആംഗൻ​വാ​ടി പ​രി​സ​ര​വും വെ​ള്ള​ത്തി​ൽ മു​ങ്ങി. ആ​റ് ദി​വ​സ​മാ​യി​ട്ടും ജ​ല അ​തോ​റി​ട്ടി ജീ​വ​ന​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ല​ന്ന് പ​രാ​തി.

നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​രി​മ​ണം ക്ഷേ​ത്ര​ത്തി​ൽ നി​ന്നും മ​ണ്ണാ​ത്തറ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലെ പൈ​പ്പ് ലൈ​നാ​ണ് പൊ​ട്ടി​യ​ത്.നീ​ണ്ട​ക​ര മ​ണ്ണാ​ത്ത​റ മേ​ക്ക​തി​ൽ മു​ര​ളീ​ധ​ര​ൻ പി​ള്ള​യു​ടെ വീ​ടിന്‍റെ പ​രി​സ​ര​വും സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആംഗൻ​വാ​ടി പ​രി​സ​ര​വും ആ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്.

വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ പ്ര​യാ​സ​പ്പെ​ട്ട് യാ​ത്ര ചെ​യ്ത് വേ​ണം കു​രു​ന്നു​ക​ൾ ആംഗൻ​വാ​ടി​യി​ലെ​ത്താ​ന്‍ സ​മീ​പ​ത്തെ വീ​ടി​ന്‍റെ കാ​ല​പ​ഴ​ക്ക​മു​ള്ള ക​ക്കൂ​സ് പൊ​ട്ടി​യൊ​ലി​ച്ച വെ​ള്ളവും ​കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ വെ​ള്ള​വു​മാ​യി ചേ​രു​ന്ന​തി​നാ​ൽ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

ജ​ല​വി​ഭ​വ വ​കു​പ്പ് ഓ​ഫി​സി​ൽ ഫോ​ൺ ചെ​യ്തും നേ​രി​ട്ടും പ​രാ​തി പ​റ​ഞ്ഞി​ട്ടും ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ അ​ന​ങ്ങി​യി​ല്ലെന്ന് ആ​ക്ഷേ​പ​മു​ണ്ട്. വെ​ളി​ത്തു​രു​ത്ത്, ദ​ള​വാ​പു​രം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന നാ​ലി​ഞ്ച് വ​ലി​പ്പ​മു​ള്ള കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നാ​ണ് പൊ​ട്ടി​യ​ത്