ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ന്‍ ക​ര്‍​മ​പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍
Thursday, July 11, 2019 11:39 PM IST
കൊല്ലം: ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ള്‍ നാ​സ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​മ​പ​ദ്ധ​തി​ക്ക് രൂ​പ​രേ​ഖ​യാ​യി. ത​ദ്ദേ​ശ​സ്ഥാ​ന​പ​ങ്ങ​ളു​ടെ സ​ഹ​ക​ര​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​തി​ന്റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട്രേ​റ്റി​ല്‍ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി പ്ര​ത്യേ​ക​യോ​ഗം ചേ​ര്‍​ന്നു.
ശു​ചീ​ക​ര​ണ​മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ര്‍​ച്ച​യു​ണ്ടാ​വ​ണ​മെ​ന്നും ഒ​ന്നോ ര​ണ്ടോ ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ക്യാ​മ്പ​യി​നി​ല്‍ ഒ​തു​ക്കാ​തെ തു​ട​ര്‍​ച്ച​യാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ളക്ട​ര്‍ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ചെ​റു​യൂ​ണി​റ്റു​ക​ള്‍ രൂ​പീ​ക​രി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, സ്കൗ​ട്ട് എ​ന്‍ എ​സ് എ​സ് വാ​ള​ന്‍റി​യ​ര്‍​മാ​ര്‍, മു​തി​ര്‍​ന്ന പൗ​രന്മാ​ര്‍, മ​ത​പു​രോ​ഹി​തന്മാ​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യൂ​ണി​റ്റി​ന്‍റെ ഭാ​ഗ​മാ​കും. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഊ​ന്ന​ല്‍ ന​ല്‍​കും.
കൊ​ല്ലം ന​ഗ​ര​സ​ഭ​യെ ആ​റ് സോ​ണു​ക​ളാ​യി തി​രി​ച്ചാ​യി​രി​ക്കും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക. ഓ​രോ മു​നി​സി​പ്പാ​ലി​റ്റി​യും ര​ണ്ട് വീ​തം സോ​ണു​ക​ളാ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ ഓ​രോ സോ​ണു​ക​ളാ​യും തി​രി​ക്കും. അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കും. ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് പു​റ​മേ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം, ആ​രോ​ഗ്യ ബോ​ധ​വ​ത്ക്ക​ര​ണം, ജ​ല​സം​ര​ക്ഷ​ണം, ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ​യും ചെ​റു​യൂ​ണി​റ്റു​ക​ള്‍ വ​ഴി നി​ര്‍​വ​ഹി​ക്കും. മാ​സ​ത്തി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ ഒ​രാ​ള്‍ ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ചാ​ല്‍ പോ​ലും വ​ലി​യൊ​രു മാ​റ്റം സ​മൂ​ഹ​ത്തി​ല്‍ പ്ര​ക​ട​മാ​കു​മെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.