ഐ​ടിഐ ​കൗ​ണ്‍​സി​ലിം​ഗ്
Thursday, July 11, 2019 11:39 PM IST
കൊല്ലം: ചാ​ത്ത​ന്നൂ​ര്‍ ഗ​വ​ണ്‍​മെന്‍റ് ഐടിഐ ​യി​ല്‍ 2019-20 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 15ന് ​രാ​വി​ലെ എ​ട്ടു മു​ത​ല്‍ 10 വ​രെ സ്‌​പെ​ഷല്‍ കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ല്‍ അ​പേ​ക്ഷി​ച്ച എ​ല്ലാ​വ​ര്‍​ക്കും ര​ജി​സ്‌​ട്രേ​ഷ​നും കൗ​ണ്‍​സി​ലിം​ഗും ന​ട​ക്കും. അ​ന്നേ ദി​വ​സം ത​ന്നെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ഇ​ന്‍​ഡ​ക്‌​സ് മാ​ര്‍​ക്ക് 200 വ​രെ​യു​ള്ള​വ​രു​ടെ ര​ജി​സ്‌​ട്രേ​ഷ​നും കൗ​ണ്‍​സി​ലിം​ഗും ന​ട​ക്കും. ജ​വാ​ന്‍ കാ​റ്റ​ഗ​റി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും കൗ​ണ്‍​സി​ലിം​ഗി​ല്‍ പ​ങ്കെ​ടു​ക്കാം.
16ന് ​രാ​വി​ലെ എ​ട്ടു മു​ത​ല്‍ 10 വ​രെ പൊ​തു​വി​ഭാ​ഗം ഈ​ഴ​വ, മു​സ്ലീം, മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 220 ഇ​ന്‍​ഡ​ക്‌​സ് മാ​ര്‍​ക്കു​ള്ള​വ​രു​ടെ ര​ജി​സ്‌​ട്രേ​ഷ​നും കൗ​ണ്‍​സി​ലിം​ഗും ന​ട​ക്കും. ജ​വാ​ന്‍ കാ​റ്റ​ഗ​റി, എ​സ് ടി ​വി​ഭാ​ഗം എ​ല്ലാ അ​പേ​ക്ഷ​ക​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. കൗ​ണ്‍​സി​ലിം​ഗ് സ​മ​യ​ത്ത് അ​സ​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം.
മ​യ്യ​നാ​ട് ഗ​വ. ഐ​ടിഐ​യി​ല്‍ 2019-20 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന കൗ​ണ്‍​സി​ലിം​ഗ് 17, 18 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. ഇ​ന്‍​ഡ​ക്‌​സ് മാ​ര്‍​ക്ക് 250 നും ​അ​തി​ന് മു​ക​ളി​ലു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​തേ്യ​ക സം​വ​ര​ണ​മു​ള്ള​വ​ര്‍​ക്കു​മു​ള്ള​വ​രു​ടെ കൗ​ണ്‍​സി​ലിം​ഗ് 17ന് ​ന​ട​ക്കും. ഇ​ന്‍​ഡ​ക്‌​സ് മാ​ര്‍​ക്ക് 260 ഉം ​മു​ക​ളി​ലു​ള്ള​വ​ര്‍​ക്കു​മു​ള്ള കൗ​ണ്‍​സി​ലിം​ഗ് 18നും ​ന​ട​ക്കും.