പോ​ലീ​സി​ന്‍റെ നന്മക​ൾ സാ​മൂ​ഹ്യ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്നി​ല്ല: കമ്മീഷണർ
Thursday, July 11, 2019 11:25 PM IST
കൊ​ല്ലം: പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ള്ള ന​ന്മ​ക​ൾ സാ​മൂ​ഹ്യ​ച​ർ​ച്ച​ക​ൾ​ക്ക് വി​ഷ​യ​മാ​കു​ന്നി​ല്ലെ​ന്നും വി​ര​ള​മാ​യി കാ​ണു​ന്ന ഒ​റ്റ​പ്പെ​ട്ട തി​ന്മ​ക​ൾ പ്രാ​ധാ​ന്യ​ത്തോ​ടെ ച​ർ​ച്ച ചെ​യ്യു​ന്ന​താ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം സി​റ്റി 31-ാം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​മ്മീ​ഷ​ണ​ർ. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ​ച്ച്.​മു​ഹ​മ്മ​ദ്ഖാ​ൻ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡി.​കെ.​പൃ​ഥ്വി​രാ​ജ്, ക്രൈം​ബ്രാ​ഞ്ച് എ​സ്പി എ​ൻ അ​ബ്ദു​ൽ റ​ഷീ​ദ്, ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി എ​സ്.​വി​ദ്യാ​ധ​ര​ൻ, സം​സ്ഥാ​ന ട്ര​ഷ​റ​ൽ കെ.​എ​സ്.​ഒൗ​സേ​ഫ്, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​സു​നി, കെ.​ഉ​ദ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​രെ ആ​ദ​രി​ച്ചു.

രാ​വി​ലെ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യാ​ഫ്രാ​ൻ​സി​സ് മു​ഖ്യാ​ഥി​തി​യാ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ആ​ർ.​ബി​ജു സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ​ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​സി.​പ്ര​ശാ​ന്ത​ൻ അ​വ​ത​രി​പ്പി​ച്ചു. അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി.​എ.​മു​ഹ​മ്മ​ദ് ആ​രി​ഫ്, എ​സി​പി സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്.​ഷി​ഹാ​ബു​ദ്ദീ​ൻ, കൊ​ല്ലം എ​സി​പി എ.​പ്ര​ദീ​പ്കു​മാ​ർ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എ​ൻ.​വി​ശ്വേ​ര​ൻ​പി​ള്ള, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വൈ.​സോ​മ​രാ​ജ്, കെ.​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ജി​ജു.​സി.​നാ​യ​ർ, ബി​ജു.​വി.​പി, എ.​ത​ന്പാ​ൻ, എ​സ്.​സു​ദ​ർ​ശ​ന ബാ​ബു, എ.​നി​സാ​മു​ദ്ദീ​ൻ, പി.​ലി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.