പേ​ഴും​തു​രു​ത്തി​ലെ അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ മ​ൺ​ട്രോ​തു​രു​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Monday, June 24, 2019 11:25 PM IST
കു​ണ്ട​റ: പേ​ഴും​തു​രു​ത്ത് പ​ടി​ഞ്ഞാ​റേ ഭാ​ഗ​ത്ത് കാ​യ​ൽ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ മ​ൺ​ട്രോ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വീ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ളാ​യി അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ തൃ​ക്ക​രു​വാ പ​ഞ്ചാ​യ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റു​ന്ന​തി​നോ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ന്ന​തി​നോ കാ​യ​ൽ ക​ട​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്നു​വേ​ണം തൃ​ക്ക​രു​വാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്താ​ൻ. ഈ ​വീ​ടു​കൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രാ​ൽ പ​ല​പ്പോ​ഴും ത​ഴ​യ​പ്പെ​ട്ട നി​ല​യി​ലു​മാ​ണ്. അ​റി​യി​പ്പു​ക​ൾ ഒ​ട്ടു​മി​ക്ക​തും അ​റി​യാ​റി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ മ​ൺ​ട്രോ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.