പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മം; പ്ര​തി റി​മാ​ൻഡിൽ
Monday, June 24, 2019 11:25 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് പോ​ലീ​സ് പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി എഎ​സ്ഐ അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു.​ ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാൻഡ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ൽ ബി​ജു ഭ​വ​നി​ൽ ബി​ജു​മോ​ൻ ഷം​സു​ദീ​ൻ (42) ആ​ണ് റി​മാ​ൻഡി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഹൈ​വേ പോ​ലീ​സ് പ​ട്രോ​ളിം​ഗ് വി​ഭാ​ഗ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.​ കൊ​ട്ടാ​ര​ക്ക​ര സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ഇ​യാ​ൾ എഎ​സ്ഐ.​അ​ജ​യ​നെ ആ​ക്ഷേ​പി​ക്കു​ക​യും കൈ​യേറ്റം ചെ​യ്യു​ക​യു​മു​ണ്ടാ​യി. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ഗു​ണ്ടാ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. കാ​പ്പാ നി​യ​മം ചു​മ​ത്തി​യാ​ണ് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.