വാ​ഗ്ദാ​ന​ങ്ങ​ളെ​ല്ലാം പാ​ഴാ​യി: ആ​ത്മ​ഹ​ത്യ ചെ​യ്ത പ്ര​വാ​സി​യു​ടെ കു​ടും​ബം ദു​രി​ത​ത്തി​ല്‍
Monday, June 24, 2019 11:24 PM IST
പത്തനാപുരം: ക​ണ്ണൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ സാ​ജ​ന്‍ പാ​റ​യി​ലി​ന്‍റെ മ​ര​ണ​ത്തോ​ടെ​ ഒ​ന്ന​ര വ​ര്‍​ഷം മു​മ്പ് ആത്മഹത്യചെയ്ത പത്തനാപുരത്തെ സു​ഗ​ത​ന്‍ എ​ന്ന പ്ര​വാ​സി​യു​ടെ കു​ടും​ബം അ​നു​ഭ​വി​ക്കു​ന്ന തീ​രാ​ദുഃ​ഖ​ങ്ങ​ളും വീ​ണ്ടും ച​ര്‍​ച്ചാ വി​ഷ​യ​മാ​കു​ന്നു. നി​ർ​മ്മാ​ണ​ത്തി​ലി​രു​ന്ന വ​ര്‍​ക്ക്‌​ഷോ​പ്പി​ന് മു​ന്നി​ല്‍ പാർട്ടി ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​കു​ത്തി​യ​തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ പ്ര​വാ​സി​യു​ടെ കു​ടും​ബ​ത്തി​ന് ഇ​നി​യും നീ​തി​ല​ഭി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള​ള​വ​ർ സ​ഹാ​യം വാ​ഗ്ദാ​നം ന​ല്‍​കി ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച വ​ർ​ക്ക്ഷോ​പ്പി​ന് ലൈ​സ​ന്‍​സ് കി​ട്ടാ​തെ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് ഇ​വ​ര്‍. ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ക​രു​തി​യ സ​ര്‍​ക്കാ​രും കൈ​മ​ല​ര്‍​ത്തി​യ​തോ​ടെ​യാ​ണ് കു​ടും​ബം തീ​ർ​ത്തും ദു​രി​ത​ത്തി​ലാ​ത്. സ​ഹാ​യം അ​ഭ്യ​ര്‍​ത്ഥി​ച്ച​പ്പോ​ള്‍ മ​ന്ത്രി അ​പ​മാ​നി​ച്ച് ഇ​റ​ക്കി​വിട്ടെന്ന് സു​ഗ​ത​ന്‍റെ മ​ക്ക​ള്‍ ക​ണ്ണീ​രോ​ടെ പ​റ​ഞ്ഞു. 2018 ഫെ​ബ്രു​വ​രി 23 നാ​ണ് കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ ഇ​ള​മ്പ​ൽ പൈ​നാ​പ്പി​ൾ ജം​ഗ്ഷ​നി​ലെ നി​ർ​മ്മാ​ണ​ത്തി​ലി​രു​ന്ന വ​ർ​ക്ക്ഷോ​പ്പി​ൽ പു​ന​ലൂ​ർ വാ​ള​ക്കോ​ട് സ്വ​ദേ​ശി സു​ഗ​ത​നെ (64) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.
വ​ര്‍​ക്ക് ഷോ​പ്പ് ന​ട​ത്തു​ന്ന​തി​നാ​യി നി​ര്‍​മ്മി​ച്ച ഷെ​ഡി​ല്‍ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.
പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി പു​തി​യ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നാ​യി നി​ര്‍​മ്മി​ച്ച വ​ര്‍​ക്ക്ഷോ​പ്പി​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പാർട്ടിപ്രവർത്തകർ കൊ​ടി​കു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സു​ഗ​ത​ന് ജീ​വ​നൊ​ടു​ക്കേ​ണ്ടി വ​ന്ന​ത്. അ​ച്ഛ​ന്‍റെ മ​ര​ണ​ത്തോ​ടെ വ​ര്‍​ക്ക്ഷോ​പ്പ് എ​ന്ന സ്വ​പ്നം ഉ​പേ​ക്ഷി​ച്ച സു​ഗ​ത​ന്‍റെ മ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്ക് വി​ശ്വ​സി​ച്ചാ​ണ് വീ​ണ്ടും നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നി​ട്ടി​റി​ങ്ങി​യ​ത്. ഒ​ടു​വി​ല്‍ സ​ര്‍​ക്കാ​രും കൈ​മ​ല​ര്‍​ത്തി​യ​തോ​ടെ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കു​ടും​ബം ഇ​പ്പോ​ള്‍. ര​ണ്ട് ദി​വ​സ​ത്തി​ന​കം ലൈ​സ​ൻ​സ് ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ് സി​പി​എം ഭ​രി​ക്കു​ന്ന വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തും ച​തി​ച്ചു. ആ​റ് മാ​സ​ത്തേ​ക്കു​ള​ള വ​സ്തു​വി​ന്‍റെ ക​രം തു​ക​യാ​യ ഒ​ന്‍​പ​തി​നാ​യി​ര​ത്തി എ​ഴു​ന്നൂ​റ് രൂ​പ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​ട​ച്ച് ശേ​ഷ​മാ​ണ് വൈ​ദ്യു​തി​ക്കാ​വ​ശ്യ​മാ​യ കെ​ട്ടി​ട ന​മ്പ​ർ ന​ല്‍​കി​യ​ത്.
സു​ഗ​ത​ന്‍റെ മ​ക്ക​ളാ​യ സു​നി​ലും സു​ജി​ത്തും വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കെ​ട്ടി​ട ന​മ്പ​ര്‍ ന​ല്‍​കാ​ന്‍ പോ​ലും ത​യാ​റാ​യ​ത്.ഒ​രു​കാ​ര​ണ​വ​ശാ​ലും വ​ർ​ക്ക്ഷോ​പ്പി​ന് ലൈ​സ​ൻ​സ് ന​ൽ​കി​ലല്ലെന്ന വാ​ശി​യി​ലാ​ണ് വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് ഇ​പ്പോ​ഴും.
ത​ണ്ണീ​ർ​ത​ട നി​യ​മം പ​റ​ഞ്ഞ് ലൈ​സ​ൻ​സ് നി​ഷേ​ധി​ച്ച് നീ​ണ്ടി​കൊ​ണ്ടു പോ​കു​ന്ന​തി​ന് പി​ന്നി​ല്‍ സി​പി​എെ​യും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും ഇ​ട​പെ​ട​ലാ​ണ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.