ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ സ്ഥാ​പ​ന ഉ​ട​മ പി​ടി​യി​ൽ
Monday, June 24, 2019 11:24 PM IST
കൊ​ട്ടാ​ര​ക്ക​ര: ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ സ്ഥാ​പ​ന ഉ​ട​മ പോ​ലീ​സ് പി​ടി​യി​ൽ.
കി​ഴ​ക്കേ​ത്തെ​രു​വ് സ​ജി ഭ​വ​നി​ൽ സ​ജി തോ​മ​സ് (52) നെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കി​ഴ​ക്കെ​തെ​രു​വി​ൽ സ​ജി ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി ഇ​യാ​ൾ നി​ര​വ​ധി ആ​ളു​ക​ളി​ൽ നി​ന്നാ​യി 40 ല​ക്ഷം രൂ​പ​യി​ല​ധി​കം നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചു. നി​ക്ഷേ​പ തു​ക നി​ക്ഷേ​പ​ക​ർ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ കി​ട്ടാ​താ​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്.
എ​ട്ട് ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച കി​ഴ​ക്കേ​ത്തെ​രു​വ് സ്വ​ദേ​ശി കോ​ശി അ​ല​ക്സി​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​വ​രു​ന്നു. ര​ജി​സ്ട്രേ​ഷ​നോ മ​റ്റ് രേ​ഖ​ക​ളോ ഇ​ല്ലാ​തെ​യാ​ണ് ഇ​യാ​ൾ സ്ഥാ​പ​നം ന​ട​ത്തി വ​ന്ന​ത്.