ബൈ​ക്ക് തോ​ട്ടി​ലേ​യ്ക്കു മ​റി​ഞ്ഞ് പോലീസുകാരന് പരിക്ക്
Monday, June 24, 2019 11:24 PM IST
പു​ന​ലൂ​ർ: നെ​ല്ലി​പ്പ​ള​ളി ജം​ഗ്ഷ​നു സ​മീ​പം ബൈ​ക്ക് തോ​ട്ടി​ലേ​യ്ക്കു മ​റി​ഞ്ഞു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ പോ​ലീ​സു​കാ​ര​ൻ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.
പ​മ്പാ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ നി​ന്നും ഡ്യൂ​ട്ടി ക​ഴി​ഞ്ഞി​റ​ങ്ങി​യ വാ​ള​ക്കോ​ട് വ​ള​വി​ൽ വീ​ട്ടി​ൽ ശി​വ​കു​മാ​ർ (45) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഓ​ടി​ക്കൂ​ടി​യ വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പോ​ലീ​സു​കാ​ര​നെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​യ്ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പോ​ലീ​സു​കാ​ര​ൻ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.