ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ നി​യ​മ​നം അ​ട്ടി​മ​റി​ക്കു​ന്നു
Monday, June 24, 2019 11:03 PM IST
ച​വ​റ: പി ​എ​സ് സി ​റാ​ങ്ക് ലി​സ ്റ്റി​ലു​ള്ള​വ​രെ അ​വ​ഗ​ണി​ച്ച് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ നി​യ​മ​നം അ​ട്ടി​മ​റി​ക്കു​ന്ന​താ​യി പ​രാ​തി.​ പിഎ​സ് സി ​റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ലു​ള​ള​പ്പോ​ള്‍ ക്ലാ​ര്‍​ക്ക്, കാ​ഷ്യ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് പ്രൊ​മോ​ഷ​ന്‍ ന​ല്‍​കി പ്യൂ​ണ്‍​മാ​രെ തി​രു​കി ക​യ​റ്റു​ന്നു എ​ന്നാ​ണ് റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
ര​ണ്ട​ര വ​ര്‍​ഷം മു​മ്പ് റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ല്‍ വ​ന്നെ​ങ്കി​ലും ഒ​രൊ​ഴി​വ് പോ​ലും പിഎ​സ് സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​തെ നി​യ​മ​നം അ​ട്ടി​മ​റി​ച്ച് പ്യൂ​ണ്‍​മാ​ര്‍​ക്ക് പ്രൊ​മോ​ഷ​ന്‍ ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.​ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​മ്പോ​ള്‍ നി​ല​വി​ലു​ള​ള ലി​സ്റ്റി​ല്‍ നി​ന്നും അ​ഞ്ച് പേ​രെ എ​ടു​ത്ത​തി​ന് ശേ​ഷം ഒ​രു പ്യൂ​ണി​ന് പ്രൊ​മോ​ഷ​ന്‍ ന​ല്‍​കാം എ​ന്ന നി​യ​മം നി​ല​വി​ലു​ണ്ട​ന്നും ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.
എ​ന്നാ​ല്‍ അ​ഞ്ച് ഒ​ന്ന് എ​ന്ന അ​നു​പാ​തം തെ​റ്റി​ച്ചാ​ണ് പ​ല ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും നി​യ​മ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജ്‌​സ്ട്രാ​റു​ടെ ഉ​ത്ത​ര​വി​ന് യാ​തൊ​രു വി​ല​യും ക​ല്‍​പ്പി​ക്കാ​തെ പ​ല ബാ​ങ്കു​ക​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ പ​തി​നേ​ഴ് പേ​രെ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. എ​ന്‍​പ​ത്തി​യ​ഞ്ച് ഒ​ഴി​വു​ക​ള്‍ പിഎ​സ് സി​യെ അ​റി​യി​പ്പി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ പ്യൂ​ണ്‍​മാ​ര്‍​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​വൂ എ​ന്ന നി​യ​മ​വും ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ പാ​ലി​ക്കു​ന്നി​ല്ലാ​യെ​ന്നും ആ​രോ​പ​ണം ഉ​ണ്ട്.​
ര​ജ്‌​സ്ട്രാ​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ന്‍ കീ​ഴി​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ ഈ ​നി​യ​മ​ന​ങ്ങ​ള്‍ റ​ദ്ദ് ചെ​യ്യാ​ന്‍ റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും അ​തി​ന് ത​യാ​റാ​യി​ട്ടി​ല്ല.​പിഎ​സ് സി ​ലി​സ്റ്റ് നി​ല​വി​ലു​ള​ള​പ്പോ​ള്‍ അ​തി​ല്‍ നി​ന്ന് ഒ​രാ​ളെ​പ്പോ​ലും എ​ടു​ക്കാ​തെ ബാ​ങ്കു​ക​ള്‍ നി​യ​മ​നം അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് പ​റ​യു​ന്നു.