അ​ന​ധി​കൃ​ത അ​റ​വ്ശാ​ല​ക​ള്‍​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി
Monday, June 24, 2019 11:03 PM IST
പ​ത്ത​നാ​പു​രം : അ​ന​ധി​കൃ​ത അ​റ​വ്ശാ​ല​ക​ള്‍​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ക​ശാ​പ്പു​ശാ​ല ന​ട​ത്തി​പ്പു​കാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി.​
പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത്ത​റ വാ​ര്‍​ഡ് മെ​മ്പ​ര്‍ ഒ.​സൈ​നു​ല്ലാ​ബ്ദീ​ന് നേ​രെ​യാ​ണ് ഭീ​ഷ​ണി.​ ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​ത്ത​റ പ​ള്ളി​യി​ല്‍ നി​ന്നും മ​ട​ങ്ങ​വേ ബൈ​ക്ക് ത​ട​ഞ്ഞ് നി​ര്‍​ത്തി പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ പി​ന്‍​തു​ട​ര്‍​ന്നെ​ത്തി​യ​വ​ര്‍ വീ​ടി​ന് സ​മീ​പ​ത്തെ ജം​ഗ്ഷ​നി​ല്‍ വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി സൈ​നു​ല്ലാ​ബ്ദീ​ന്‍ പ​റ​യു​ന്നു.
​ഇ​തി​ന് പു​റ​മെ അ​റ​വു​ശാ​ല​ക​ള്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യാ​ല്‍ അ​വ​രു​ടെ വീ​ടി​ന് മു​ന്നി​ല്‍ മാം​സാ​വ​ശി​ഷ്ട​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​താ​യി പൊ​തു​ജ​ന​ങ്ങ​ള്‍ പ​രാ​തി പ​റ​യു​ന്നു.​ യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ പ​ഞ്ചാ​യ​ത്തി​ല്‍ പ​തി​നെ​ട്ടി​ല​ധി​കം അ​റ​വ്ശാ​ല​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.​ അ​റ​വ് അ​വ​ശി​ഷ്ട​ങ്ങ​ള്‍ സം​സ്ക്ക​രി​ക്കാ​ന്‍ പോ​ലും സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ റോ​ഡ​രി​കി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും നി​ക്ഷേ​പി​ക്കു​ക​യാ​ണ് പ​തി​വ്.​
ക​ഴി​ഞ്ഞ ആ​ഴ്ച ഇ​ട​ത്ത​റ ക​ട്ട​ച്ചി​ക്ക​ട​വി​ല്‍ മാം​സാ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടി ദു​ര്‍​ഗ​ന്ധ​പൂ​രി​ത​മാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​സം​ഭ​വ​മ​റി​ഞ്ഞ്സ്ഥ​ല​ത്തെ​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രെ​യും അ​റ​വ്ശാ​ല​ക്കാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.​ ര​ണ്ട് ദി​വ​സ​ത്തി​ന​കം ജ​ന​കീ​യ സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ച് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.