സ​മ​രം അ​പ​ഹാ​സ്യമെന്ന് എഐവൈഎ​ഫ്
Sunday, June 23, 2019 11:13 PM IST
കൊ​ട്ടാ​ര​ക്ക​ര: ഉ​മ്മ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന കോ​ഴി​ക്കൂ​ട് വി​ത​ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന വി​വാ​ദം അ​ടി​സ്ഥാ​ന ര​ഹി​ത​വും രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തി​യ സ​മ​രം അ​പ​ഹാ​സ്യ​മാ​ണെ​ന്നും എ ​ഐ വൈ ​എ​ഫ് വി​ല​ങ്ങ​റ മേ​ഖ​ലാ ക​മ്മി​റ്റി.​
പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ബി ​ജെ പി ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് സ​മ​രം ന​ട​ത്തി​യി​രു​ന്നു.​ എ​ന്നാ​ൽ സം​ഭ​വ​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ച്ച ബി ​ജെ പി​യു​ടെ സ​മ​രം ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും അ​പ​ഹാ​സ്യ​മാ​ണെ​ന്നും എ ​ഐ വൈ ​എ​ഫ് വി​ല​ങ്ങ​റ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു പി​ണ​റ്റി​ൻ​മു​ക​ൾ സെ​ക്ര​ട്ട​റി ലൗ​ലി​ൻ ബി ​രാ​ജ് എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.