പ്രാ​ദേ​ശി​ക അ​വ​ധി
Sunday, June 23, 2019 11:13 PM IST
കൊല്ലം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ര്‍​ക്ക​റ്റ് വാ​ര്‍​ഡ് (15), ഈ​സ്റ്റ് ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ണ​മ്പ​ലം വാ​ര്‍​ഡ് (7), ക​ട​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തു​മ്പോ​ട് വാ​ര്‍​ഡ് (12), ഇ​ട്ടി​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​പു​റം വാ​ര്‍​ഡ് (05) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 27ന് ​പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.
പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യ അ​ഞ്ച​ല്‍ വെ​സ്റ്റ് എ​ച്ച്എ​സ്എ​സ്, ചി​റ്റു​മ​ല എ​ല്‍ എംഎ​സ്എ​ല്‍പി ​എ​സ്, ക​ട​യ്ക്ക​ല്‍ തു​മ്പോ​ട് ആംഗൻ​വാ​ടി, ഇ​ട്ടി​വ ചേ​ല​പ​ള്ളി 83ാം ന​മ്പ​ര്‍ ആംഗൻവാ​ടി, ഇ​ട്ടി​വ നെ​ടു​പു​റം 82ാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 26നും ​അ​വ​ധി​യാ​യി​രി​ക്കും.

ഐടിഐ ​പ്ര​വേ​ശ​നം

കൊ​ല്ലം: ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ ഐടിഐ ​യി​ല്‍ ഓ​ഗ​സ്റ്റി​ല്‍ ആ​രം​ഭി​ക്കു​ന്ന കോ​ഴ്സു​ക​ളി​ലേ​ക്ക് 29 വ​രെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.