ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ മ​രി​ച്ച സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം പു​ന​ലൂ​രി​ൽ എ​ത്തി​ച്ചു
Sunday, June 23, 2019 11:13 PM IST
പു​ന​ലൂ​ർ : ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഡ്യൂ​ട്ടി​ക്കി​ടെ മ​ല​യി​ടി​ച്ചി​ലി​ൽ​പെ​ട്ട് മ​ര​ണ​പ്പെ​ട്ട പു​ന​ലൂ​ർ സ്വ​ദേ​ശി​യാ​യ സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ ക​രി​മ്പും​മ​ണ്ണി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ (54) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വീ​ട്ടി​ൽ എ​ത്തി​ച്ച​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നും സൈ​നി​ക വി​മാ​ന​ത്തി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൊ​ണ്ടു വ​ന്നു.
ഇ​വി​ടെ നി​ന്നും കു​ഞ്ഞു​മോ​ന്‍റെ ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. ചെ​മ്മ​ന്തൂ​രി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ച് കു​റെ​സ​മ​യം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. തു​ട​ർ​ന്ന് കു​തി​ര​ച്ചി​റ​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. നാളെ രാവിലെ 11ന് ​വീ​ട്ടി​ൽ എ​ത്തി​ച്ച് പൊ​തു ദ​ർ​ശ​ന​ത്തി​ന് ശേ​ഷം തൊ​ളി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.
മ​ന്ത്രി കെ. ​രാ​ജു, സ​ർ​ക്കാ​രി​ന് വേ​ണ്ടി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ. ​രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ മൃ​ത​ദേ​ഹ​ത്തി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡ് ഡാ​ർ​ചൂ​ള​യി​ൽ നാ​ല് ദി​വ​സം മു​മ്പാ​ണ് കു​ഞ്ഞു​മോ​ൻ ഉ​ൾ​പ്പെ​ട്ട സൈ​നി​ക സം​ഘം അ​പ​ക​ട​ത്തി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.