പ്ര​വ​ര്‍​ത്ത​ന മൂ​ല​ധ​ന വാ​യ്പാ പ​ദ്ധ​തി; അ​പേ​ക്ഷി​ക്കാം
Sunday, June 23, 2019 11:13 PM IST
കൊല്ലം: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട അം​ഗീ​കൃ​ത പെ​ട്രോ​ളി​യം ഡീ​ല​ര്‍​മാ​ര്‍​ക്ക് അ​വ​രു​ടെ നി​ല​വി​ലെ പെ​ട്രോ​ള്‍/​ഡീ​സ​ല്‍ വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ പ്ര​വ​ര്‍​ത്ത​ന നി​ര​ത​മാ​ക്കു​ന്ന​തി​നും വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും പ്ര​വ​ര്‍​ത്ത​ന മൂ​ല​ധ​ന വാ​യ്പ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​ന്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​യാ​ളും പൊ​തു​മേ​ഖ​ല​യി​ലു​ള്ള ഏ​തെ​ങ്കി​ലും പെ​ട്രോ​ളി​യം ക​മ്പ​നി​യു​ടെ അം​ഗീ​കൃ​ത ഡീ​ല​റും ആ​യി​രി​ക്ക​ണം. സം​രം​ഭം ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, വി​വി​ധ ലൈ​സ​ന്‍​സു​ക​ള്‍, ടാ​ക്‌​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം.
കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം ആ​റു ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യ​രു​ത്. പ്രാ​യ​പ​രി​ധി 60 വ​യ​സ്, അ​പേ​ക്ഷ​ക​നോ ഭാ​ര്യ/​ഭ​ര്‍​ത്താ​വോ കേ​ന്ദ്ര/​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലോ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലോ സ്ഥി​രം ജോ​ലി​യു​ള്ള​വ​രാ​യി​രി​ക്ക​രു​ത്.
അ​പേ​ക്ഷ​ക​ന്‍ വാ​യ്പ​യ്ക്ക് ആ​വ​ശ്യ​മാ​യ വ​സ്തു​ജാ​മ്യം ഹാ​ജ​രാ​ക്ക​ണം. സ്വ​ന്തം മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, ജാ​തി, കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം, വ​യ​സ്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ഡീ​ല​ര്‍​ഷി​പ്പ് ല​ഭി​ച്ച തീ​യ​തി, വി​ലാ​സം, പെ​ട്രോ​ളി​യം ക​മ്പ​നി​യു​ടെ പേ​ര് എ​ന്നീ വി​വ​ര​ങ്ങ​ള്‍ സ​ഹി​തം വെ​ള്ള​പേ​പ്പ​റി​ല്‍ ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക അ​പേ​ക്ഷ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, കേ​ര​ള സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍, ടൗ​ണ്‍ ഹാ​ള്‍ റോ​ഡ്, തൃ​ശൂ​ര്‍-20 വി​ലാ​സ​ത്തി​ല്‍ ജൂ​ലൈ 10 ന​കം സ​മ​ര്‍​പ്പി​ക്ക​ണം.