ക​ല​യ​പു​രം-താ​മ​ര​ക്കു​ടി റോ​ഡ് ന​വീ​ക​ര​ണം നി​ല​ച്ചു
Sunday, June 23, 2019 11:13 PM IST
കൊ​ട്ടാ​ര​ക്ക​ര: ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന ക​ല​യ​പു​രം - താ​മ​ര​ക്കു​ടി ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ നി​ല​ച്ചു. ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളാ​ണ് നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് വി​വ​രം.
ക​ല​യ​പു​രം - താ​മ​ര​ക്കു​ടി റോ​ഡ് ത​ക​രു​ക​യും വാ​ഹ​ന​യാ​ത്ര ദു​സ​ഹ​മാ​വു​ക​യും ചെ​യ്തി​ട്ട് ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി. ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര പ​രാ​തി​ക​ളെ തു​ട​ർ​ന്ന് റോ​ഡു ന​വീ​ക​ര​ണ​ത്തി​നാ​യി ര​ണ്ടു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യു​ണ്ടാ​യി. 3.35 കിലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡ് വീ​തി കൂ​ട്ടി ബ​ല​പ്പെ​ടു​ത്തി നി​ർ​മ്മി​ക്കു​ന്ന​തി​നാ​ണ് തു​ക​യ​നു​വ​ദി​ച്ച​ത്.
ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ട് ആ​റു​മാ​സം ക​ഴി​ഞ്ഞെ​ങ്കി​ലും 50 ശ​ത​മാ​നം ജോ​ലി​ക​ൾ പോ​ലും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. ചെ​റി​യ പാ​ല​ങ്ങ​ൾ വീ​തി കൂ​ട്ടു​ക​യും വ​ശ​ങ്ങ​ൾ കെ​ട്ടു​ക​യും മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.
മൈ​ലം - ത​ല​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നുവേ​ണ്ടി ജ​ല​വി​ഭ​വ വ​കു​പ്പാ​ണ് റോ​ഡു നി​ർ​മാ​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​യു​ന്നു.​­
­എ​ന്നാ​ൽ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പോ​ലും ജ​ല​വി​ഭ​വ വ​കു​പ്പ് തു​ട​ങ്ങി​യി​ട്ടി​ല്ല. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ​ക്കും തു​ട​ക്ക​മാ​യി​ട്ടി​ല്ല. റോ​ഡു ന​വീ​ക​ര​ണം ത​ട​സപ്പെ​ടു​ത്തു​ക​യാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​രോ​പ​ണം. ഇ​പ്പോ​ൾ വാ​ഹ​ന യാ​ത്ര​യും കാ​ൽ​ന​ട​യാ​ത്ര​യും ദു​സ​ഹ​മാ​യി​ട്ടു​ള്ള ഈ ​റോ​ഡി​ന് എ​ന്ന് ശാ​പ​മോ​ക്ഷം ല​ഭി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ.