കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് ലാ​ന്പിന്‍റെ പ്രവ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​പ​ക​രി​ക്കും: ജ​സ്റ്റി​സ് എ​സ്.​വി ഭാ​ട്ടി​യ
Sunday, June 23, 2019 11:13 PM IST
കൊ​ല്ലം: കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​ട്ടി ആ​വി​ഷ്‌​ക്ക​രി​ച്ചി​രി​ക്കു​ന്ന പ​ദ്ധ​തി​യാ​യ ലാ​മ്പി(​ലീ​ഗ​ലി ആ​ന്‍റ് മെ​ന്‍റലി എം​പ​റ​വിം​ഗ്)​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​ട്ടി​ക​ള നി​തീ​ബോ​ധ​മു​ള്ള പൗ​ര​ന്മാ​രാ​ക്കു​ക​യും അ​വ​രു​ടെ സ്വ​രം ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​നാ സി​രാ​കേ​ന്ദ്ര​മാ​യ ഡ​ല്‍​ഹി​വ​രെ എ​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ജഡ്ജി ജ​സ്റ്റി​സ് എ​സ്.​വി ഭാ​ട്ടി​യ.
ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ള്ളി​മ​ണ്‍ സി​ദ്ധ​ാര്‍​ഥ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ലാന്പിന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ വൈ​റ​സ് ക​യ​റി​യാ​ല്‍ ചി​ല​പ്പോ​ള്‍ ക​ംപ്യൂട്ട​ര്‍ ത​ന്നെ ന​ശി​ച്ചു​പോ​കും. കു​ട്ടി​ക​ള്‍​ക്കെ​തി​രെ ഉ​ണ്ടാ​കു​ന്ന വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ആ​ന്‍റി വൈ​റ​സാ​ണ് ലാ​മ്പ് പ​ദ്ധ​തി. ഈ ​പ​ദ്ധ​തി​യു​ടെ വെ​ളി​ച്ചം എ​ല്ലാ​യി​ട​ത്തും പ്ര​കാ​ശി​ത​മാ​ക​ണം.
കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ങ്ങ​ളി​ല്‍ പ്ര​തി​രോ​ധി​ക്കാ​നും മു​ന്‍​ക​രു​ത​ലെ​ടു​ക്കാ​നും ലാ​മ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ക​ഴി​യും. ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ എ​ത്ത​ണ​മെ​ന്നും ലാ​മ്പ് എ​ന്ന സം​രം​ഭം അ​തി​ന്‍റെ അ​ര്‍​ഥവ​ത്താ​യ രീ​തി​യി​ല്‍ അ​തി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത് ത​ന്നെ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ മി​ഗ് 32 വി​മാ​ന അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച അ​നൂ​പ് സാ​ജ​നെ അ​നു​സ്മ​രി​ച്ചാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്.
ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി​യു​മാ​യ എ​സ്.​എ​ച്ച് പ​ഞ്ചാ​പ​കേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ സു​ബി​താ ചി​റ​യ്ക്ക​ല്‍, കൊ​ല്ലം ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ധീ​ര​ജ് ര​വി, ഡെ​പ്യൂ​ട്ടി ഡിഎംഒ ഡോ. ​സി.​ആ​ര്‍ ജ​യ​ശ​ങ്ക​ര്‍, ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ഓ​ഫീ​സ​ര്‍ എ​സ്് ഗീ​താ​കു​മാ​രി, പിടിഎ പ്ര​സി​ഡ​ന്‍റ് എ ​രാ​ജീ​വ്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ യു ​സു​രേ​ഷ് എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.
തു​ട​ര്‍​ന്ന് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ഡോ. ​സി.​ആ​ര്‍ ജ​യ​ശ​ങ്ക​ര്‍, ഡോ. ​കൃ​ഷ്ണ​വേ​ണി, ഡോ. ​ഡി.​എ​സ് മി​നി, ഡോ.എ​ന്‍.​ആ​ര്‍ റീ​ന, ഡോ. ​ര​ജ​നി, ഡോ.​സി​നി പ്രി​യ​ദ​ര്‍​ശി​നി, അ​ഞ്ചു എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.