ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ; രണ്ട് ക​ട​ക​ൾ​ ക​ത്തി നശിച്ചു
Wednesday, June 12, 2019 12:03 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: കരുനാഗപ്പള്ളിയിൽ വൻ അഗ്നിബാ ധ. സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ രണ്ട് കടകൾ കത്തി നശിച്ചു. ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കോ​ട്ട​ക്കു​ഴി​യി​ൽ മാ​ർ​ജി​ൻ ഫ്രീ​മാ​ർ​ക്ക​റ്റാ​ണ് പു​ല​ർ​ച്ചയോടെ അഗ്നിക്കിരയായത്. ​ദേ​ശീ​യ പാ​ത​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ്ആ​ദ്യം ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ച​ത്.
ക​ട​യു​ടെ ഉ​ൾ​ഭാ​ഗ​ത്താ​ണ് ആ​ദ്യം തീ ​പ​ട​ർ​ന്ന​ത് ഇ​തു​മൂ​ലം പു​റ​ത്ത് തീ ​ക​ണ്ട​ത് ഏ​റെ വൈ​കി​യാ​ണ്.​ തൊ​ട്ട​ടു​ത്തു​ള്ള സ്മാ​ർ​ട്ട് സൂ​പ്പ​ർ ഷോ​പ്പി ഫാ​ൻ​സി​സ്റ്റോ​റും അ​ഗ്നി​ക്കി​ര​യാ​യി. പോ​ലീ​സ് ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ​വി​ന്‍റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലൂ​ടെ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.
തൊ​ട്ട​ടു​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യും പെ​ട്രോ​ൾ പ​മ്പും​സ്ഥി​തി ചെ​യ്യു​ന്ന​ുണ്ട്. ​ക​രു​നാ​ഗ​പ്പ​ള്ളി, കാ​യം​കു​ളം എ​ന്നി​വ​ട​ങ്ങി​ൽ നി​ന്നു​മു​ള്ള പ​തി​ന​ഞ്ചോ​ളം ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളാ​ണ് രക്ഷാപ്രവർ ത്തനത്തിന് എത്തിയത്.
രാവിലെ ആറോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ക​രു​നാ​ഗ​പ്പ​ള്ളി എസിപി ​അ​രു​ൺ​രാ​ജ്, കൊ​ല്ലം ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ​ർ ഹ​രി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​ത്യ​ത്ത്വ​ത്തി​ലുള്ള സം​ഘ​മാ​ണ് രക്ഷാപ്രവർത്ത നത്തിന് നേ​തൃ​ത്വം ന​ല്കി​യ​ത്.