ഓ​ച്ചി​റ ശ​ങ്ക​ര​ൻ​കു​ട്ടി സാ​ഹി​ത്യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം 19ന്
Wednesday, June 12, 2019 12:03 AM IST
കൊ​ല്ലം: ഓ​ച്ചി​റ ശ​ങ്ക​ര​ൻ​കു​ട്ടി ന​വോ​ത്ഥാ​ന ന​ർ‌​ത്ത​ക​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഓ​ച്ചി​റ ശ​ങ്ക​ര​ൻ​കു​ട്ടി സാ​ഹി​ത്യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം 19ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​ലി​യ​കു​ള​ങ്ങ​ര ഓ​ണാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.
സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന് ക​വി ശ്രീ​കു​മാ​ര​ൻ ത​ന്പി​യും ക​വി കാ​വാ​ടം ച​ന്ദ്ര​നു​മാ​ണ് അ​ര്ഡ​ഹ​രാ​യ​ത്. സാം​സ്കാ​രി​ക സ​മ്മേ​ള​നം ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​ജെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഡോ.​ചേ​രാ​വ​ള്ളി ശ​ശി പു​ര​സ്കാ​ര ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും. ഡോ.​എം.​ജി.​ശ​ശി​ഭൂ​ഷ​ൺ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും. മ​ണ​പ്പ​ള്ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​ഫ.​പി.​രാ​ധാ​കൃ​ഷ്ണ​കു​റു​പ്പ്, ആ​ർ.​രാ​ജേ​ഷ്, ആ​ർ.​ഡി.​പ​ദ്മ​കു​മാ​ർ, ച​ന്ദ്ര​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ച​ട​ങ്ങി​ൽ മ​ണ​പ്പ​ള്ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​എം.​മു​ഹ​മ്മ​ദ്, ജ​യ​ച​ന്ദ്ര​ൻ തൊ​ടി​യൂ​ർ, ച​ങ്ങ​ൻ​കു​ള​ങ്ങ​ര ബാ​ല​കൃ​ഷ്ണ​പി​ള്ള, ന​ന്ദ​കു​മാ​ർ വ​ള്ളി​ക്കാ​വ്, കൃ​ഷ്ണ​പ്രി​യ ച​ന്ദ്ര​മ​ന എ​ന്നി​വ​രെ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ഓ​ച്ചി​റ രാ​ഘ​വ​ൻ​പി​ള്ള ക​ഥ​ക​ളി ആ​സ്വാ​ദ​ക സ​മി​തി​യു​ടെ ക​ഥ​ക​ളി-​നി​ഴ​ൽ​ക്കു​ത്ത്.