കാ​ല​വ​ർ​ഷ​മെ​ത്തി; മ​ല​യോ​ര ഹൈ​വേ​യി​ല്‍ സാ​ഹ​സി​ക യാ​ത്ര
Wednesday, June 12, 2019 12:03 AM IST
പു​ന​ലൂ​ര്‍ : കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തോ​ടെ മ​ട​ത്ത​റ-​കു​ള​ത്തൂ​പ്പു​ഴ-​അ​ഞ്ച​ല്‍-​പു​ന​ലൂ​ര്‍ പാ​ത​യി​ല്‍ യാ​ത്ര സാ​ഹ​സി​കം. റോ​ഡ് മ​ല​യോ​ര ഹൈ​വേ​യാ​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി നി​ര്‍​മാ​ണം ന​ട​ന്നു​വ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ കെ​ട്ടി​നി​ല്‍​ക്കു​ന്ന വെ​ള്ള​വും ചെ​ളി​യും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് അപകട കെ​ണി​യൊ​രു​ക്കു​ക​യാ​ണ്.

നാ​ലു​ദി​വ​സം മു​ന്‍​പ് ഏ​രൂ​രി​ല്‍ ക​ലു​ങ്ക് നി​ര്‍​മാ​ക്കാ​നെ​ടു​ത്ത കു​ഴി​യി​ല്‍ വീ​ണ് അ​യി​ല​റ സ്വ​ദേ​ശി​യാ​യ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റി​രു​ന്നു. രാ​ത്രി​യി​ല്‍, റോ​ഡ് പ​രി​ച​യ​മി​ല്ലാ​തെ വ​രു​ന്ന പ​ല​രും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​ണ്.

മ​ട​ത്ത​റ, കു​ള​ത്തൂ​പ്പു​ഴ, ഭാ​ര​തീ​പു​രം, പ​ത്ത​ടി, ഏ​രൂ​ര്‍, അ​ഗ​സ്ത്യ​ക്കോ​ട്, കു​രു​വി​ക്കോ​ണം, മാ​വി​ള തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് റോ​ഡി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്. പ​ല​യി​ട​ത്തും റോ​ഡ് ഉ​യ​ര്‍​ത്തു​ക​യോ താ​ഴ്ത്തു​ക​യോ ചെ​യ്യു​ന്നു​ണ്ട്. റോ​ഡ് താ​ഴ്ത്തു​ന്നി​ട​ത്ത് പ​കു​തി​വീ​തം ര​ണ്ട് ഉ​യ​ര​ത്തി​ലാ​ണ് റോ​ഡ്. ഇ​വി​ടെ അ​പ​ക​ട​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യേ​റേ​യാ​ണ്. വീ​പ്പ​ക​ള്‍ നി​ര​ത്തി​വ​ച്ചോ മ​റ്റോ വേ​ണ്ട​ത്ര ഗൗ​ര​വ​മി​ല്ലാ​തെ​യാ​ണ് മു​ന്ന​റി​യി​പ്പ്.

റോ​ഡ് ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും അ​പ​ക​ടം. ഇ​ത്ത​രം ഭാ​ഗ​ങ്ങ​ളി​ല്‍ മ​ണ്ണ് കു​ഴ​ഞ്ഞ് കു​ഴ​മ്പ് പ​രു​വ​ത്തി​ലാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ത്. നി​ര​നി​ര​യാ​യി ബൈ​ക്കു​ക​ള്‍ തെ​ന്നി​മ​റി​യു​ന്നു​ണ്ട്.

മാ​വി​ള ജംഗ്ഷ​നി​ല്‍ നേ​ര​ത്തെ വാ​ഹ​ന​ങ്ങ​ള്‍ തെ​ന്നി​മ​റി​ഞ്ഞ് നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​ഞ്ച​ല്‍-​പു​ന​ലൂ​ര്‍ പാ​ത​യി​ല്‍ മാ​വി​ള ജ​ംഗ്ഷ​നും ക​നാ​ല്‍ ജ​ങ്ഷ​നും മ​ധ്യേ​യാ​ണ് ഏ​റ്റ​വും അ​പ​ക​ട സാ​ധ്യ​ത. ഇ​വി​ടെ കു​ത്ത​നേ മ​ണ്ണി​ട്ടു​യ​ര്‍​ത്തി​യ ഭാ​ഗ​ങ്ങ​ളി​ല്‍ ബ്രേ​ക്ക് ചെ​യ്യു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ തെ​ന്നി കു​ഴി​യി​ലേ​യ്ക്ക് പ​തി​ക്കു​ക​യാ​ണ്. കൂ​ടു​ത​ല്‍ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ല്ലെ​ങ്കി​ല്‍ ഈ ​കാ​ല​വ​ര്‍​ഷ​ത്തി​ല്‍ അ​പ​ക​ട​ങ്ങ​ളു​ടെ പ​ര​മ്പ​ര​ത​ന്നെ ഈ ​പാ​ത​യി​ലു​ണ്ടാ​കും.
മ​ട​ത്ത​റ ച​ല്ലി​മു​ക്ക് മു​ത​ല്‍ പു​ന​ലൂ​ര്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി. ജ​ങ്ഷ​ന്‍​വ​രെ​യാ​ണ് ജി​ല്ല​യി​ല്‍ മ​ല​യോ​ര ഹൈ​വേ​യ്ക്കാ​യി പു​ന:​രു​ദ്ധ​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ സ​ര്‍​വേ പൂ​ര്‍​ത്തി​യാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്.