വെളിനല്ലൂർ പഞ്ചായത്തിൽ ഭീതിപരത്തി പുലി
1577313
Sunday, July 20, 2025 6:14 AM IST
ഓയൂർ:വെളിനല്ലൂർ പഞ്ചായത്തിലെ തെക്കേമുക്ക് പ്രദേശങ്ങളിലും വെളിനല്ലൂർ ആയുർവേദ ആശുപത്രിക്ക് സമീപവും കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടെന്നുള്ള പ്രചരണം വ്യാപകമായി.
കറവക്കാരനായ മുത്തു ഇന്നലെ രാവിലെ പുലിയെ കണ്ടുവെന്ന് അറിയിച്ചതിനെ തുടർന്ന് ജനങ്ങൾക്കിടയിൽ ഇത് വലിയ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും പൂയപ്പള്ളി പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിക്കാത്തതിനാൽ പരിസര പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.