പാറഖനനത്തിന് അനുമതി നേടാൻ ബിജെപി കൂട്ടുനിന്നു: കോൺഗ്രസ്
1577312
Sunday, July 20, 2025 6:14 AM IST
കൊട്ടാരക്കര: ആയിരവല്ലി പാറ ഖനനത്തിന് അനുമതി നൽകിയ നടപടികൾക്ക് ഒത്താശ ചെയ്തു കൊടുത്തത് ബിജെപിയിലെ മൂന്നു വാർഡ് അംഗങ്ങൾ ചേർന്നാണെന്ന് കോൺഗ്രസ് മൈലം മണ്ഡലം കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ക്വാറി ഉടമയിൽ നിന്നും കോൺഗ്രസ് വാർഡ് അംഗം പണവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റി എന്ന് ആരോപിക്കുന്നത് കോൺഗ്രസിന്റെ സമരപരിപാടികളിൽ വിളറിപൂണ്ട ബിജെപിയുടെ നട്ടെല്ലില്ലാത്ത സമീപനമാണെന്ന് കോൺഗ്രസ് മൈലം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി. അലക്സ്, കോട്ടാത്തല മണ്ഡലം പ്രസിഡന്റ് പള്ളിക്കൽ സോമശേഖരൻ നായർ, മൈലം യുഡിഎഫ് ചെയർമാൻ റോയി മലയിലഴികം, ബി. രാധാകൃഷ്ണപിള്ള, ജി. ആർ. നരേന്ദ്രനാഥ്, കോട്ടത്തല വിജയൻപിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.