കാറ്റിലും മഴയിലും കെട്ടിടം ഇടിഞ്ഞു വീണ് പോത്തുകൾ ചത്തു
1577311
Sunday, July 20, 2025 6:14 AM IST
ചാത്തന്നൂർ: ശക്തമായ കാറ്റിലും മഴയിലും വീട് ഇടിഞ്ഞ് കാലിത്തൊഴുത്തിന്റെ മുകളിൽ വീണു രണ്ട് പോത്തുകൾ ചത്തു.
എഴിപ്പുറം മുളമൂട്ടിൽ വീട്ടിൽ ഇർഷാദിന്റെ ഓടിട്ട വീടാണ് ഇടിഞ്ഞ് കാലിതൊഴുത്തിന് മുകളിൽ വീണത്. തൊഴുത്തിലുണ്ടായിരുന്ന രണ്ടു പോത്തുകൾക്ക് മുകളിലേയ്ക്ക് കല്ലും മണ്ണും വീണ് പോത്തുകൾ അതിനടിയിലായി.
കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് വീട് ഇടിഞ്ഞു വീണത്. ശബ്ദം കേട്ടു വീട്ടുകാർ ഇറങ്ങി നോക്കിയപ്പോൾ രണ്ട് പോത്തുകൾ മണ്ണിനടിയിലും ഒരു പൊത്തു പരിക്കുകളോടെ കിടക്കുന്നതുമാണ് കണ്ടത്.പരിക്കേറ്റ പോത്തിനെ അടിയന്തിര ചികിത്സ നൽകി.
രാവിലെ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് രണ്ട് പോത്തുകളെ പുറത്തെടുത്ത് മറവ് ചെയ്തത്.
ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഇർഷാദ് പറഞ്ഞു. ഇർഷാദിന്റെയും കുടുംബത്തിന്റെയും ഉപജീവനമാർഗമായിരുന്നു.