മിഥുൻ അനാസ്ഥയുടെ രക്തസാക്ഷി: രമേശ് ചെന്നിത്തല
1577309
Sunday, July 20, 2025 6:14 AM IST
ശാസ്താംകോട്ട: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ സ്കൂൾ മാനേജ്മെന്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഇലക്ട്രിസിറ്റി ബോർഡിന്റെയും അനാസ്ഥയുടെ രക്തസാക്ഷിയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഈ കൊടുംപാതകത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. കേരളത്തിന്റെയാകെ സങ്കടക്കടലാണ് ഈ പൊന്നോമന. ഇനി ഒരു കുഞ്ഞും നമ്മുടെ വിദ്യാലയങ്ങളിൽ ഇങ്ങനെ മരിക്കാൻ പാടില്ല.
എല്ലാ സ്കൂളുകളിലും കൃത്യമായ സുരക്ഷാ ഓഡിറ്റ് ഉറപ്പുവരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മിഥുന്റെ വീട് സന്ദർശിച്ച് ചെന്നിത്തല മിഥുന് അന്ത്യോപചാരം അർപ്പിച്ചു.