കൊല്ലം സ്വദേശിനി ഷാർജയിൽ മരിച്ച നിലയിൽ
1577177
Sunday, July 20, 2025 12:05 AM IST
കൊല്ലം: കൊല്ലം സ്വദേശിനിയായ യുവതിയെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോയിവിള അതുല്യ ഭവനത്തിൽ അതുല്യ ശേഖറിനെ (30) യാണ് ഫ്ളാറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ടത്.
അതുല്യയെ ഭർത്താവ് സതീഷ് നിരന്തരം ഉപദ്രവിക്കാറുള്ളതായി കാണിച്ച് ബന്ധുക്കൾ ചവറ തെക്കുംഭാഗം പോലീസിൽ പരാതി നൽകി.
ഒന്നര വർഷം മുമ്പാണ് അതുല്യയെ ഭർത്താവ് ഷാർജയിലേക്ക് കൊണ്ടുപോയത്. അവിടെ ഒരു കമ്പനിയിൽ ഇന്ന് ജോലിക്ക് കയറാനിരിക്കെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സതീഷ് ഷാർജയിലെ ഒരു കമ്പനിയിലെ ജീവനക്കാരനാണ്. അതുല്യയുടെ സഹോദരിയും ഷാർജയിലാണ്. അതുല്യയും താനുമായി കഴിഞ്ഞ ദിവസം വഴക്കിട്ടതായി സതീഷ് ഷാർജ പോലീസിന് മൊഴി നൽകിയതായാണു വിവരം.