കൊ​ല്ലം: ദേ​ശീ​യ​പാ​ത 744 ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഹൈ​വേ​യു​ടെ പ്ര​വൃ​ത്തി​ക്ക് അ​നു​മ​തി ന​ല്‍​കി ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ഗ​രി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള​ള മെ​മ്പ​ര്‍ വെ​ങ്കി​ട്ട ര​മ​ണ​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു.

ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഹൈ​വേ​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള​ള കാ​ല​താ​മ​സം മൂ​ലം ഭൂ​ട​മ​ക​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് എം​പി യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ല്‍ വി​ജ്ഞാ​പ​ന​ങ്ങ​ള്‍ റ​ദ്ദാ​യി പു​ന​ര്‍​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കേ​ണ്ട ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം എം​പി ധ​രി​പ്പി​ച്ചു.

ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഹൈ​വേ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കു​മ്പോ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്കം ക​ണ​ക്കാ​ക്കാ​തെ ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കു​ന്ന​തി​ന് ദേ​ശീ​യ​പാ​ത 66ന് ​സ്വീ​ക​രി​ച്ച അ​തേ മാ​ന​ദ​ണ്ഡം ദേ​ശീ​യ​പാ​ത 744 ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഹൈ​വേ​യ്ക്ക് പാ​ലി​ക്ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി ആ​രം​ഭി​ക്കു​മ്പോ​ള്‍ ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യി കെ​ട്ടി​ട​പ​ഴ​ക്ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം തീ​രു​മാ​നി​ക്കു​ന്ന​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.