തേ​വ​ല​ക്ക​ര: തേ​വ​ല​ക്ക​ര​യി​ൽ 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ന​ട​പ​ടി​ക​ളാ​യി. ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ ഭൂ​മി വി​ല​യ്ക്ക് ന​ൽ​കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു.

താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച വ​സ്തു ഉ​ട​മ​ക​ളി​ൽ നി​ന്ന് 90.72 സെ​ന്‍റ് ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​ണ് ഉ​ത്ത​ര​വാ​യ​ത്. എ​ൽ​എ​ആ​ർ ആ​ക്റ്റ് 2023 അ​നു​സ​രി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ച്ച് 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ നി​ർ​മാ​ണം ന​ട​പ്പാ​ക്കു​മെ​ന്ന് സു​ജി​ത് വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ അ​റി​യി​ച്ചു.