പ്ലാക്കാട് പബ്ലിക് ലൈബ്രറിയുടെ വാർഷികവും പ്രതിഭാസംഗമവും
1454104
Wednesday, September 18, 2024 6:05 AM IST
കൊട്ടിയം: ദിപ്ലാക്കാട് പബ്ലിക്ക് ലൈബ്രറിയുടെ 76-ാം വാർഷികാഘോഷവും പ്രതിഭാസംഗമവും ലൈബ്രറി അങ്കണത്തിൽ നടന്നു . വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. വാർഷികാഘോഷ സമ്മേളനത്തിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ലൈബ്രറി കൗൺസിൽ നിർദേശിച്ച വയനാട് ദുരന്ത ഫണ്ടും കൈമാറി.
വാർഷികാഘോഷ സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ ് എം. സുഭാഷ് അധ്യക്ഷനായിരുന്നു. പ്രമുഖ പ്രഭാഷകനും വാഗ്മിയുമായ അജിത് കുമാർ രാമസ്വാമി ഉദ്ഘാടനം ചെയ്തു. പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് കൊല്ലം എ ഡി എം നിർമൽ കുമാർ നിർവഹിച്ചു. വയനാട് ദുരന്ത ഫണ്ട് ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം സിനിലാൽ ഏറ്റുവാങ്ങി.
സമ്മാനദാനം പഞ്ചായത്തംഗം ആർ.കലാദേവി നിർവഹിച്ചു . സി.വി. പ്രസന്നകുമാർ, സന്തോഷ് പ്രിയൻ, ഡി. അജിത് കുമാർ, എസ്. ശ്രീകുമാർ, ശരത് പ്രസാദ് .എസ് , ജയൻഎന്നിവർ പ്രസംഗിച്ചു.
പുരസ്കാര ജേതാക്കളായ സി. വി. പ്രസന്നകുമാർ , സന്തോഷ് പ്രിയൻ എന്നിവരെ ആദരിച്ചു .പി എച്ച് ഡി കരസ്ഥമാക്കിയ രാധികാ സുധീഷ്, റോഷ്നി തമ്പി ,റാങ്ക് ജേതാവായ തീർഥ ഓമനക്കുട്ടൻ ,നെറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിഷേക്, വിജയ് , പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ എന്നിവർക്ക് ഉപകാര സമർപ്പണം നടന്നു.