മ​രു​മ​ക​നെ ആ​സി​ഡ് ഒ​ഴി​ച്ച് വെ​ട്ടി​ക്കൊ​ന്ന കേ​സ്; വ​യോ​ധി​ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്
Tuesday, September 10, 2024 5:48 AM IST
കൊ​ല്ലം: മ​രു​മ​ക​നെ ആ​സി​ഡ് ഒ​ഴി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​യോ​ധി​ക​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും.

ക​ല്ലു​വാ​തു​ക്ക​ല്‍ ന​ട​യ്ക്ക​ല്‍ ഉ​ത്രം വീ​ട്ടി​ല്‍ അ​ര​വി​ന്ദ​നെ(63)​യാ​ണ് കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി പി.​എ​ന്‍. വി​നോ​ദ് ശി​ക്ഷി​ച്ച​ത്. അ​ഞ്ച​ല്‍ കോ​ട്ട​യ്ക്ക​ല്‍ ആ​ലം​കോ​ട് രാ​ഗേ​ഷ് ഭ​വ​നി​ല്‍ രാ​ഗേ​ഷി​നെ(33)​യാ​ണ് ആ​സി​ഡ് ഒ​ഴി​ച്ച​ശേ​ഷം വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

2018 ഏ​പ്രി​ല്‍ 16 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യു​ടെ മ​ക​ള്‍ ആ​ദ്യ​വി​വാ​ഹം വേ​ര്‍​പ്പെ​ടു​ത്തി​യ ശേ​ഷം രാ​ഗേ​ഷി​നെ വി​വാ​ഹം ചെ​യ്തു. വി​വാ​ഹം ആ​ലോ​ചി​ക്കു​ന്ന സ​മ​യ​വും വി​വാ​ഹ ശേ​ഷ​വും​രാ​ഗേ​ഷി​ന് തൊ​ഴി​ല്‍ ക​ണ്ടെ​ത്താ​ൻ പ്ര​തി സാ​മ്പ​ത്തി​ക​സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

വാ​ഗ്ദാ​ന​ത്തി​ല്‍ നി​ന്ന് പ്ര​തി പി​ന്‍​മാ​റി​യ​തോ​ടെ ഇ​വ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി. ഭാ​ര്യ​യേ​യും മ​ക​ളേ​യും കാ​ണാ​നാ​യി പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി. ഈ ​സ​മ​യം രാ​ഗേ​ഷി​ന്‍റെ മു​ഖ​ത്തേ​ക്ക് ആ​സി​ഡ് ഒ​ഴി​ക്കു​ക​യും ചു​റ്റി​ക കൊ​ണ്ട് രാ​ഗേ​ഷി​ന്‍റെ ത​ല​യ​ക്ക​ടി​ച്ച് ​പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. ചി​കി​ത്സ​യി​ലി​രി​ക്കെ ഏ​പ്രി​ല്‍ 22 ന് ​രാ​ഗേ​ഷ് മ​രി​ച്ചു.


കേ​സി​ല്‍ ഭാ​ര്യ​യാ​യ എ​ട്ടാം സാ​ക്ഷി ആ​തി​ര​യും കൃ​ത്യം ക​ണ്ട അ​യ​ല്‍​ക്കാ​രും പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി കോ​ട​തി​യി​ല്‍ കൂ​റു​മാ​റി​യി​രു​ന്നു. രാ​ഗേ​ഷ് മ​ജി​സ്‌​ട്രേ​റ്റി​ന് ന​ല്‍​കി​യ മ​ര​ണ​മൊ​ഴി കേ​സി​ലെ നി​ര്‍​ണാ​യ​ക തെ​ളി​വാ​യി കോ​ട​തി സ്വീ​ക​രി​ച്ചു.

പാ​രി​പ്പ​ള്ളി സ്റ്റേ​ഷ​നി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യി​രു​ന്ന എ​സ്. ഷെ​രീ​ഫ്, പി. ​രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സി​സി​ന്‍ ജി. ​മു​ണ്ട​യ്ക്ക​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.