പെൺകുട്ടിയോട് ലൈംഗികാതിക്രമം; മധ്യവയസ്കൻ പിടിയിൽ
1443369
Friday, August 9, 2024 5:50 AM IST
ചവറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പോലീസിന്റെ പിടിയിലായി. തേവലക്കര സ്വദേശി ഗോപകുമാർ(53) ആണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടി യിലായത്. പതിമൂന്ന് വയസുകാരിയെ ആണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്.
അതിജീവിതയുമായുള്ള പരിചയം മുതലെടുത്ത ഇയാൾ 2023 മാർച്ച് മുതലുള്ള കാലയളവിൽ പല ദിവസങ്ങളിലും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. വിവരങ്ങൾ പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്തു.
പെൺകുട്ടിയുടെ മൊഴിയുടെ അടി സ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത തെക്കുംഭാഗം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ വി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഗോപകുമാറിനെ റിമാൻഡ് ചെയ്തു.