‘മാലിന്യമുക്ത നവകേരളം പ്രശ്നങ്ങളും, സാധ്യതകളും’: സെമിനാര്‍ മത്സരം
1438182
Monday, July 22, 2024 6:27 AM IST
കൊല്ലം: കുടുംബശ്രീയുടെ ബാലസഭാ ശുചിത്വ ഉത്സവം രണ്ടാം ഘട്ട ഭാഗമായി ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി കുട്ടികള്‍ക്ക് സെമിനാര്‍ മത്സരം സംഘടിപ്പിക്കും. മാലിന്യമുക്ത നവകേരളം പ്രശ്നങ്ങളും, സാധ്യതകളും' എന്നതാണ് വിഷയം.
ഓഗസ്റ്റ് മൂന്നിന് ജില്ലാതല മത്സരം നടക്കും. കുട്ടികള്‍ക്ക് അവതരണത്തിന്10 മിനിട്ടും പാനല്‍ പ്രതിനിധികള്‍ക്ക് മത്സരാര്‍ഥികളുമായി സംവദിക്കാനായി അഞ്ച് മിനിട്ടും അനുവദിക്കും.
ഒരു സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒരു കട്ടിക്കും, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ഒരു കട്ടിക്കും അവസരം ലഭിക്കും. 25 നകം കുടുംബശ്രീ സിഡിഎസ് വഴിയോ ബന്ധപ്പെട്ട സ്കൂള്‍ വഴിയോ അപേക്ഷകള്‍ ജില്ലാ മിഷനില്‍ സമര്‍പ്പിക്കണം.
29 ന് വൈകുന്നേരം അഞ്ചിനകം അവതരിപ്പിക്കുന്ന പ്രബന്ധം കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ ഇമെയില്‍ : [email protected]. മുഖേനയോ, നേരിട്ടോ ലഭ്യമാക്കണം. ജില്ലാതല മത്സരത്തില്‍ വിജയിക്കുന്ന 10 കുട്ടികള്‍ക്ക് സംസ്ഥാന തലത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന് ഓഫീസിലോ, അടുത്തുള്ള കുടുംബശ്രീ സിഡിഎസ് ഓഫീസിലോ ബന്ധപ്പെടാം.