സ്ഥിരമായുള്ള വൈദ്യുതി മുടക്കം: മാർച്ചും ധർണയും നടത്തി
1435877
Sunday, July 14, 2024 3:32 AM IST
കൊട്ടിയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലൂർവിള പള്ളിമുക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ പള്ളി മുക്ക് വൈദ്യുതി ഓഫീസിലേക്ക് പ്രകടനവും ധർണയും നടത്തി.
മുന്നറിയിപ്പില്ലാതെ ലൈൻ ക്ലീയറൻസിന്റെ പേരിൽ കെഎഇബി വൈദ്യുതി ലൈൻ ഓഫ് ചെയ്യുന്നതിനെതിരേയാണ് വ്യാപാരികൾ സൂചന സമരം നടത്തിയത്.
ആഴ്ചയിൽ രണ്ടു ദിവസം വച്ച് ഈ മാസം ഇതേവരെ മൂന്നു ദിവസം ടച്ച് ക്ലിയറൻസ് എന്ന പേരിൽ വൈദ്യുതി മുടങ്ങി. ഫ്രീസറും ഫ്രിഡ്ജും മറ്റ് ഇലക്ട്രിക് സാധനങ്ങൾ ഉപയോഗിക്കുന്ന വ്യാപാരികൾക്ക് ഒരു ദിവസം വൈദ്യുതി ഇല്ലെങ്കിൽ ആയിര ക്കണക്കിന് രൂപയുടെ സാധനങ്ങൾ നശിച്ചു പോകുമെന്ന് വ്യാപാരികൾ പറയുന്നു.
യൂണിറ്റ് പ്രസിഡന്റ് എ. അൻസാരി മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ. ഷാനവാസ്, വൈസ് പ്രസിഡന്റുമാരായ ഫസൽ ആർ. കോയ, ഇ.എ. ഖാദർ, എസ്. മാഹീൻ, സെക്രട്ടറി മാരായ അൻസാർ, കുലക്കട നവാബ് ,അബാബ അസീം ബദർ, പള്ളിമുക്ക് എച്ച്. നഹാസ് എന്നിവർ പ്രസംഗിച്ചു.