പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ ഉദ്ഘാടനം ചെയ്തു
1431001
Sunday, June 23, 2024 5:46 AM IST
ചവറ : രാജ്യത്ത് മാതൃ ശിശു മരണ നിരക്ക് പരമാവധി കുറച്ചു കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്രധാന മന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ പദ്ധതിയുടെ ബ്ലോക്ക് തല ഉദ് ഘാടനം നടന്നു.
ചവറ സി എച്ച്സി യിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് വിമൽരാജ് അധ്യക്ഷനായി .
സ്ഥിരം സമിതി അധ്യക്ഷൻ എം പ്രസന്നൻ ഉണ്ണിത്താൻ, ഡോ. താനൂജ, ഡോ. രജനി, ഡോ. ലിൻഡ,ഷിബു, രാജു സഫീന, പ്രസന്ന വിഷ്ണു എന്നിവർ പ്രസംഗിച്ചു. പദ്ധതി പ്രകാരം ബ്ലോക്ക് പരിധിയിലെ ഗർഭിണികളുടെ ഗർഭാവസ്ഥയിൽ രണ്ട്, മൂന്ന് ഘട്ടങ്ങളിൽ ഗൈനകോളജിസ്റ്റിന്റെ സൗജന്യ പരിശോധനയും, ലാബ് പരിശോധനയും,സമ്പൂർണ സുരക്ഷയും ഉറപ്പ് വരുത്തും.
ഇത് സംബന്ധിച്ച ബോധവത്കരണം നൽകുകയും ചെയ്യും.എല്ലാ മാസവും ഒന്പതിന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മെഡിക്കൽ ഓഫീസർമാരുടെ സേവനം ലഭ്യമാക്കും.