പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾക്കായി കമ്മീഷനെ നിയമിക്കണം: കെഎസ്എസ്പിഎ
1430996
Sunday, June 23, 2024 5:46 AM IST
കുണ്ടറ: പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾക്കായി കമ്മീഷനെ നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുണ്ടറ നിയോജക മണ്ഡലം കൗൺസിൽ യോഗംആവശ്യപ്പെട്ടു.
രണ്ട് ശതമാനം ക്ഷാമാശ്വാസം പ്രഖ്യാപിച്ചപ്പോൾ ഒപ്പംനൽകേണ്ടിയിരുന്ന 39 മാസത്തെ കുടിശിക ഉടൻ നൽകുക, ആറു ഗഡുക്ഷാമാശ്വാസ കുടിശിക തീയതിയും കുടിശികയും വ്യക്തമാക്കി പ്രഖ്യാപിക്കുക, മുൻ പെൻഷൻ പരിഷ്കരണത്തിലെ നാലാം ഗഡുവും ക്ഷാമാശ്വാസവും അനുവദിക്കുക, മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജൂലൈ ഒന്നിന് നടത്തുന്ന കുണ്ടറ ട്രഷറി മാർച്ചിൽ 500 പേരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
സംസ്ഥാന ജനറൽസെക്രട്ടറി കെ .സി .വരദരാജൻ പിള്ള ഉദ്ഘാടനം ചെയ്തു .നിയോജകമണ്ഡലം പ്രസിഡന്റ് ടി. ജി. വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വാരിയത്ത് മോഹൻകുമാർ, പെരുമ്പുഴ ഗോപിനാഥൻ പിള്ള , ജില്ലാ പ്രസിഡന്റ് എ .എ. റഷീദ് ജില്ലാ സെക്രട്ടറി വാരിയത്ത് മോഹൻകുമാർ, പെരുമ്പുഴ ഗോപിനാഥൻ പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് ജി .അജിത് കുമാർ, ജില്ലാ ജോ. സെക്രട്ടറി ജി .രാമചന്ദ്രൻ പിള്ള, ടി.വി .മാമച്ചൻ, എസ് ശരള കുമാരി അമ്മ , എസ് .മണി അമ്മ , സി .സി .യേശുദാസൻ, കെ .ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു