അന്താരാഷ്ട്ര യോഗ ദിനാചരണം
1430995
Sunday, June 23, 2024 5:46 AM IST
ചാത്തന്നൂർ : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി സെവൻ കേരള എൻ സി സി ബറ്റാലിയൻ നേതൃത്വത്തിൽ ചാത്തന്നൂർ ഗവ. വി എച്ച് എസ് എസിൽഅന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. കൊട്ടിയം മന്നം മെമ്മോറിയൽ എൻ എസ് എസ് കോളജ്, ഡോൺ ബോസ്കോ കോളജ്, എസ് എൻ പോളിടെക്നിക്, ചാത്തന്നൂർ എസ് എൻ കോളേജ്, എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ, ജി വി എച്ച് എസ് എസ് എന്നിവിടങ്ങളിലെ കേഡറ്റുകൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ, ഹെഡ്മിസ്ട്രസ് സി. എസ്. സബീല ബീവി, മേജർ സനൽകുമാർ, എൻ സി സി ഫസ്റ്റ് ഓഫീസർ ജി. ദീപു, ഡോ. ശ്രീരാജ്, ഡോ. സാബു , സെക്കൻഡ് ഓഫീസർമാരായ അരുൺ, വർഷ, രതീഷ് എന്നിവർ പ്രസംഗിച്ചു.
പാരിപ്പള്ളി:കല്ലുവാതുക്കൽ സമുദ്ര ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും, യോഗ ക്ലാസ് ഉദ്ഘാടനവും സംഘടിപ്പിച്ചു.
കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യോഗ ആശ്രമം ആന്റ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സനാതനൻ കനകദാസ് ഉദ്ഘാടനം ചെയ്തു. റുവൽ സിംഗ് അധ്യക്ഷത വഹിച്ചു. സമുദ്രതീരം പ്രസിഡന്റ് ശരത്ചന്ദ്രൻ പിള്ള , യോഗ ഇൻസ്ട്രക്ടർ പ്രിയ പ്രേം ക്ലാസ് നയിച്ചു. യോഗ തെറാപ്പിസ്റ്റ് പ്രിൻസി പ്രേം, ഷീല മധു, ഡോ.വിനയ് കവിരാജ്,ജയഘോഷ് പട്ടേൽ തുടങ്ങിയവർ പ്രസംഗിച്ചു.