കൊടിക്കുന്നിൽ സുരേഷ് എംപിക്ക് മൺറോതുരുത്തിൽ ആവേശഭരിതമായ സ്വീകരണത്തിന് തുടക്കം
1430993
Sunday, June 23, 2024 5:46 AM IST
കുണ്ടറ :കൊടിക്കുന്നിൽ സുരേഷ് എംപിക്ക് കുന്നത്തൂർ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി നൽകിയ സ്വീകരണ പരിപാടികൾക്ക് മൺട്രോതുരുത്തിൽ തുടക്കം കുറിച്ചു. കാനറാ ബാങ്കിന് സമീപത്തു നിന്നും ആരംഭിച്ച സ്വീകരണ പരിപാടികൾ എം .വി .ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ഗോകുലം അനിൽ അധ്യക്ഷത വഹിച്ചു.
നാലു മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ശക്തമായ തെരഞ്ഞെടുപ്പ് പ്രചരണത്തെയും ബിജെപിയുടെ തകർപ്പൻ പ്രവർത്തനങ്ങളെയും അതിജീവിച്ച് ജനങ്ങൾ നൽകിയ തെരഞ്ഞെടുപ്പ് വിജയം വാരണാസിയിലെ മോദിയുടെ വിജയത്തേക്കാൾ സന്തോഷകരമാണെന്ന് സ്വീകരണം ഏറ്റുവാങ്ങി നടത്തിയ മറുപടിപ്രസംഗത്തിൽ കൊ ടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു . കുന്നത്തൂർ നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ കൊടുക്കുന്നതിൽ സുരേഷ് എംപി ജനങ്ങളോട് നന്ദി പറഞ്ഞു.
സ്വീകരണത്തോടൊപ്പം നടന്ന പൊതുയോഗങ്ങളിൽ യുഡിഎഫ് നേതാക്കന്മാരായ തോപ്പിൽ ജമാലുദ്ദീൻ, വൈ .ഷാജഹാൻ, കാരക്കാട്ട് അനിൽ, പി. കെ. രവി, ഉല്ലാസ് കോവൂർ, സേതു ചേമ്പുകണ്ടത്തിൽ, കല്ലട ഫ്രാൻസിസ്, മിനി സൂര്യകുമാർ, കല്ലട രമേശ്, കല്ലട വിജയൻ, ചന്ദ്രൻ കല്ലട രാജു ലോറൻസ്, വിനോദ് വില്ല്യത്ത് കെ.ജി .ലാലി,ഷിബു മൺറോ എന്നിവർ പ്രസംഗിച്ചു